ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ലഭിച്ച 72 മണിക്കൂർ പ്രചാരണ വിലക്ക് ലംഘിച്ചെന്ന പരാതിയിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. വിലക്ക് നിലനിൽക്കുമ്പോഴും സാധ്വി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണെന്ന് കോൺഗ്രസാണ് പരാതി നൽകിയത്. ക്ഷേത്ര സന്ദർശനങ്ങൾ നടത്തുകയും ആൾക്കൂട്ടത്തോടൊപ്പം പ്രചാരണത്തിൽ ഏർപ്പെടുകയും ചെയ്തെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നത്. ലഘുലേഖകൾ വിതരണം ചെയ്തെന്നും ആരോപണമുയർന്നിരിന്നു. പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സാധ്വിയോട് വിശദീകരണം തേടിയിരുന്നു. ആരോപണങ്ങൾ നിഷേധിക്കുകയും ലഘുലേഖകൾ വിതരണം ചെയ്തത് തനിക്കറിയില്ലെന്നും മറുപടി നൽകി. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്ക് ക്ലീൻ ചിറ്റ് നൽകിയത്. മഹാരാഷ്ട്ര മുൻ എടിഎസ് തലവൻ ഹേമന്ദ് കർക്കരെക്കെതിരായ വിവാദ പരാമർശത്തെ തുടർന്നാണ് സാധ്വിക്ക് 72 മണിക്കൂർ വിലക്കേർപ്പെടുത്തിയത്. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. Content Highlights:EC gives clean chit to Sadhvi Pragya for alleged violation of 72-hour campaign ban
from mathrubhumi.latestnews.rssfeed http://bit.ly/2Jk7Lzc
via
IFTTT
No comments:
Post a Comment