ദേശീയപാതയിലെ ‘അട്ടിമറി’; കാരണം പറയാതെ കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ദേശീയപാതയിലെ ‘അട്ടിമറി’; കാരണം പറയാതെ കേന്ദ്രം

തിരുവനന്തപുരം: സ്ഥലമേറ്റെടുക്കൽ നടപടികൾ നിർത്തിവെപ്പിച്ചതിലൂടെ കേരളത്തിലെ ദേശീയപാതാ വികസനം കേന്ദ്രം അട്ടിമറിച്ചത് വ്യക്തമായ കാരണംപോലും പറയാതെ. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള 'മൂന്ന് ഡി' വിജ്ഞാപനമിറക്കുന്നത് മുതലുള്ള തുടർനടപടി നിർത്തണമെന്നായിരുന്നു ദേശീയപാത അതോറിറ്റി കഴിഞ്ഞദിവസം നിർദേശിച്ചത്. എന്നാൽ, ഇതിന് പ്രത്യേകിച്ച് കാരണമൊന്നും കത്തിൽ പറയുന്നില്ല. മുൻഗണനാപദവി മാറ്റിയെന്നും 2021 ഫെബ്രുവരിക്കുശേഷം തുടർനടപടി മതിയെന്നും മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്രനടപടിയിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഭൂമി ഏറ്റെടുക്കലിലോ ഫണ്ടുവിനിയോഗത്തിലോ വീഴ്ചയോ മറ്റെന്തെങ്കിലും കുറ്റങ്ങളോ ഉണ്ടായാൽ അതുകാണിച്ച് കേന്ദ്രമന്ത്രാലയത്തിന് ഇത്തരത്തിൽ തീരുമാനമെടുക്കാം. എന്നാൽ, അങ്ങനെ ഒരാരോപണവും സംസ്ഥാനത്തിനെതിരേ ഉയർന്നിട്ടില്ല. ഭൂമി ഏറ്റെടുക്കാനുള്ള തടസ്സങ്ങളെല്ലാം നീക്കി 2021-നകം ദേശീയപാത പൂർത്തിയാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി. ദേശീയപാതാ വികസനത്തിൽ മുൻഗണനാപദ്ധതികളെ രണ്ടുവിഭാഗമായി തിരിച്ചതാണ് കേരളത്തെ കുടുക്കിയത്. സ്ഥലമേറ്റെടുപ്പ് പൂർത്തിയായ മേഖലകളാണ് ഒന്നാംവിഭാഗത്തിൽപ്പെടുക. കേരളത്തിൽ കാസർകോട് ജില്ലയിലെ പണി മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. ഇവിടത്തെ പണി പൂർത്തിയാക്കാൻ സാധിക്കും. ടെൻഡർ നടപടി പൂർത്തിയായ പദ്ധതികളും തുടരാനാകും. സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നവയാണ് രണ്ടാം വിഭാഗത്തിൽപ്പെടുക. കേരളത്തിൽ ഭൂരിഭാഗവും ഈ വിഭാഗത്തിലാണ് പെടുക. കേന്ദ്രത്തിന്റേത് രാഷ്ട്രീയനീക്കമാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കാലാവധിക്കുള്ളിൽ ദേശീയപാത പൂർത്തീകരിക്കരുതെന്ന രാഷ്ട്രീയലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് സി.പി.എമ്മും സർക്കാർവൃത്തങ്ങളും കുറ്റപ്പെടുത്തുന്നു. 2021 എന്ന കാലാവധി നിശ്ചയിച്ചതുതന്നെ ഈ ലക്ഷ്യത്തോടെയാണ്. പിണറായി സർക്കാരിന്റെ കാലാവധി തീരുന്നതും 2021-ലാണ്. അകാരണമായി സ്ഥലം ഏറ്റെടുപ്പ് നിർത്താനുള്ള നിർദേശത്തിനു പിന്നിൽ രാഷ്ട്രീയംതന്നെയെന്നാണ് സർക്കാർ ആരോപിക്കുന്നതും വിശ്വസിക്കുന്നതും. പ്രളയക്കെടുതിയുടെപേരിൽ ഭൂമി എറ്റെടുക്കൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കേന്ദ്രത്തിനു നൽകിയ കത്ത് ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയനും ചൊവ്വാഴ്ച ഈ ആരോപണം ബലപ്പെടുത്തി. സർക്കാരിനോട് അനുഭാവസമീപനം പുലർത്തിയിരുന്ന ആളാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എന്നിട്ടും കേന്ദ്രത്തിൽനിന്ന് തിരിച്ചടി നേരിട്ടതിൽ സംസ്ഥാനത്തിന് അതൃപ്തിയുണ്ട്. തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് പിന്നീടേ വ്യക്തമാകൂയെന്നാണ് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുടെ വിശദീകരണം. തീരുമാനം ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണ്. ചെലവ് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചെടുത്ത തീരുമാനമായിക്കൂടെന്നില്ലെന്നും അവർ പറയുന്നു. കേന്ദ്രം മറുപടി നൽകിയില്ല ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ് വന്നയുടൻ നിലവിലുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതുവരെ മറുപടി കിട്ടിയില്ല. മറുപടി കിട്ടിയശേഷം തുടർകാര്യങ്ങൾ ആലോചിക്കും - പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ദേശീയപാത വികസനം രണ്ടുവർഷത്തേക്ക് സ്തംഭിക്കും ദേശീയപാതാ വികസന നടപടികൾ രണ്ടുവർഷത്തേക്ക് സ്തംഭിക്കും. ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം തടയുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കേരളത്തിലെ ജനങ്ങൾ ഗതാഗതക്കുരുക്കിൽ കഴിയട്ടെയെന്ന സാഡിസ്റ്റ് മനോഭാവമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കുള്ളത്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള 'മൂന്ന് എ' വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണ്. -പിണറായി വിജയൻ, മുഖ്യമന്ത്രി പാതിവഴിയിൽ പാതകൾ തലപ്പാടി-ഇടപ്പള്ളി * 417 കിലോമീറ്റർ * 80 ശതമാനത്തിലേറെ ഭൂമിയേറ്റെടുക്കൽ പൂർത്തിയായി * ഇതിൽ കാസർകോട് മുതൽ തൃശ്ശൂർ വരെ 95 ശതമാനം സ്ഥലത്തെയും നടപടികൾ പൂർത്തിയായി. നഷ്ടപരിഹാരം നിശ്ചയിച്ച് ഭൂമി ഏറ്റെടുത്താൽ മാത്രം മതിയായിരുന്നു * തെക്കൻ ജില്ലകളിലും 60 ശതമാനത്തിലേറെ ഭൂമി ഏറ്റെടുത്തതാണ്. ഇവിടെയെല്ലാം തുടർനടപടികൾ നിലയ്ക്കും പ്രത്യാഘാതങ്ങൾ * ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി നീളുന്നത് കടുത്ത പ്രതിസന്ധിക്ക് കാരണമാകും * ഏറ്റെടുക്കൽ വൈകുന്തോറും ഭൂമിവിലയിലെ മാറ്റം, ജനങ്ങളുടെ പ്രതിഷേധം തുടങ്ങിയവ നേരിടേണ്ടിവരും * ഭൂമി വിട്ടുനൽകേണ്ടവരും പ്രതിസന്ധിയിലായി. നഷ്ടപരിഹാരമടക്കം അന്തിമ തീരുമാനമുണ്ടാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും content highlights:national highway, kerala


from mathrubhumi.latestnews.rssfeed http://bit.ly/306TaNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages