പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം

ജിദ്ദ: വിദേശികൾക്ക് ഗ്രീൻകാർഡ് സ്വഭാവത്തോടു കൂടിയ പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമാവലി മൂന്ന് മാസത്തിനകം നടപ്പാക്കും. അതോടൊപ്പം പുതിയ പ്രവിലേജ് ഇക്കാമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പുതിയ ഇഖാമ സെന്റർ കൂടി സ്ഥാപിക്കും. പുതിയ ഇഖാമയക്ക് ഈടാക്കേണ്ട ഫീസടക്കമുള്ള കാരൃങ്ങൾ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനമെടുക്കുക. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരം നൽകിയത്. യൂറോപ്യൻ രാജ്യങ്ങളിലുള്ള ഗ്രീൻ കാർഡിനു സമാനമായിരിക്കും സൗദിയിൽ നടപ്പാക്കുന്ന പ്രിവിലേജ് ഇഖാമ പദ്ധതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ. അടുത്ത 90 ദിവസത്തിനകം എന്തൊക്കെ നിബന്ധനകളാണ് ഇഖാമ നൽകുന്നതിനുവേണ്ടതെന്നും അപേക്ഷകന്റെ സാമ്പത്തിക നില സംബന്ധമായ വിവരങ്ങളും എത്ര ഫീസ് ഈടാക്കണമെന്നതടക്കമുള്ളവ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനമെടുക്കുക. അതോടെ പ്രിവിലേജ് ഇഖാമ പദ്ധതിക്കുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ വ്യക്തമാകും. പ്രിവിലേജ് ഇഖാമയുമായി ബന്ധപ്പെട്ട കേന്ദ്രം, മന്ത്രിസഭ രൂപീകരിച്ച പ്രതേൃക ഉപസമിതിയുമായി കൂടിയാലോചിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗൺസിൽ പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നൽകിയത്. ശുറ കൗൺസിൽ അംഗീകാര വാർത്ത പുറത്തുവന്നതോടെ മലയാളികളടക്കമുള്ള നിരവധിപേർ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കായി കാതോർത്തിരിക്കാൻ തുടങ്ങിയിരുന്നു. സൗദിയുടെ സമ്പദ്ഘടനക്ക് മുതൽ കൂട്ടാകുംവിധം ധാരാളം വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കാൻ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഉന്നത യോഗ്യതയുള്ള, നൈപുണൃമുള്ളവരും ഉയർന്ന നിക്ഷേപമിറക്കാൻ യോഗൃതയുമുള്ള വിദേശികൾക്കായിരിക്കും പ്രിവിലേജ് ഇഖാമ ലഭിക്കുക എന്നാണ് അറിയുന്നത്. നിലവിലുള്ള ഇഖാമയും പ്രിവിലേജ് ഇക്കാമയും തമ്മിലുള്ള പ്രധാന വ്യതൃാസം വിദേശികൾക്ക് സൗദി സ്പോൺസറുടെ ആവശ്യമില്ല എന്നതാണ്. ഖഫീലുമാർ എന്ന പേരിലറിയപ്പെടുന്ന സ്വദേശി പൗരൻമാരായ സ്പോൺസർമാരില്ലാതെ യോഗൃതയുള്ള വിദേശികൾക്ക് സൗദിയിൽ ജീവിക്കുകയും തൊഴിലടുക്കുകയും ചെയ്യാനാകും. ചൊവ്വാഴ്ച രാത്രി ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരം നൽകിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2JoHQam
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages