ന്യൂഡൽഹി:ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിനു ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജവാദ് സരീഫുമായി ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഇനി മേൽ ഉപരോധത്തിൽനിന്ന് ഒഴിവാക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പ്രഖ്യാപിച്ചിരുന്നു. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഴുരാജ്യങ്ങളെ ആറുമാസത്തേക്കായിരുന്നു അമേരിക്ക ഉപരോധത്തിൽനിന്ന് ഒഴിവാക്കിയത്. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിന്റെ പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാസന്ദർശനമെന്നതും ശ്രദ്ധേയമാണ്. ട്രംപ് നടത്തിയ പ്രഖ്യാപനം ഇന്ത്യക്കും ബാധകമാണ്. കാരണം ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാംസ്ഥാനം ചൈനയ്ക്കാണ്. അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചാൽ ഇന്ത്യക്ക് ഉപരോധം നേരിടേണ്ടി വരും. content highlights: sushma swaraj on import of oil from iran
from mathrubhumi.latestnews.rssfeed http://bit.ly/2VYUSBm
via
IFTTT
No comments:
Post a Comment