തൃശ്ശൂർ: തൃശ്ശൂർലോക്സഭാ സീറ്റിലെ ജയപ്രതീക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് യു ഡി എഫ് സ്ഥാനാർഥി ടി എൻ പ്രതാപൻ. തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയില്ല. ഇരുപത്തയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും വോട്ട് ലഭിച്ചു. ബി ജെ പി തൃശ്ശൂരിൽ മൂന്നാം സ്ഥാനത്താകുമെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂരിലും ആലത്തൂരിലും ചാലക്കുടിയിലും കോൺഗ്രസ് മുന്നിലെത്തുമെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് ടി എൻ പ്രതാപൻ ചൊവ്വാഴ്ച നടന്ന കെ പി സി സി നേതൃയോഗത്തിൽ പറഞ്ഞതായി വാർത്തകൾ പുറത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടായേക്കുമെന്നും പ്രതാപൻ യോഗത്തിൽ പറഞ്ഞെന്നായിരുന്നു വാർത്തകൾ. content highlights:no doubts about victory in thrissur says tn prathapan
from mathrubhumi.latestnews.rssfeed http://bit.ly/2Q75SHp
via
IFTTT
No comments:
Post a Comment