മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ മൂന്നുദിവസത്തെ വേനൽക്കാല കിഴിവ് പ്രഖ്യാപിച്ചു. 10 ലക്ഷം സീറ്റുകളാണ് വിലക്കിഴിവിൽ നൽകുന്നത്. മെയ് 16 23.59 മണിവരെ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. മെയ് 29നും സെപ്റ്റംബർ 28നും ഇടയിലാണ് യാത്ര ചെയ്യേണ്ടത്. ആഭ്യന്തര-രാജ്യാന്തര യാത്രകൾക്ക് ഇളവ് ലഭിക്കും. രാജ്യാന്തര യാത്രകൾക്ക് ഓഫർ പ്രകാരം ടിക്കറ്റ് വില 3,499 രൂപയിലാണ് ആരംഭിക്കുന്നത്. 200ലേറെ വിമാനങ്ങളുമായി ദിനംപ്രതി 1,400 ഓളം സർവീസുകൾ ഇൻഡിഗോ നടത്തുന്നുണ്ട്. 53 ആഭ്യന്തര സർവീസുകളും 17 ഇന്റർനാഷണൽ സർവീസുകളും ഇതിൽ ഉൾപ്പെടും. ഡൽഹി-അഹമ്മദാബാദ് യാത്രക്ക് 1899 രൂപയും ഡൽഹി-ബെംഗളുരു യാത്രക്ക് 2,799 രൂപയും ഡൽഹി-ഭൂവനേശ്വർ 2,499 രൂപയും ഡെൽഹി-ചെന്നൈ 3,099 രൂപയും ഡൽഹി-ഗുവാഹട്ടി 2,599 രൂപയും ഡൽഹി-ഹൈദരാബാദ് 2,500 രൂപയും ഡൽഹി-കൊൽക്കത്ത 2,899 രൂപയും ഡൽഹി-മുംബൈ2,499 രൂപയും ഡൽഹി-പുണെ 2599 രൂപയുമാണ് നിരക്ക്. ഹൈദരാബാദ്-ദുബായ്, ചെന്നൈ-കുവൈത്ത്, ഡൽഹി-കോലാലംപൂർ, ബെംഗളുരു-മാലി എന്നിവിടങ്ങളിലേയ്ക്കാണ് ഇന്റർനാഷണൽ സർവീസുകൾ നടത്തുന്നത്. ഇൻഡിഗോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബിക്വിക് വാലറ്റ്, ഡിജിബാങ്ക് ഡെബിറ്റ് കാർഡ് എന്നിവവഴി പണമടച്ചാൽ കാഷ്ബായ്ക്കും ലഭിക്കും. IndiGo offers 10 lakh seats on sale, flight tickets from ₹999
from mathrubhumi.latestnews.rssfeed http://bit.ly/2vXSVGD
via
IFTTT
No comments:
Post a Comment