സുരക്ഷാ ജീവനക്കാര്‍ക്ക് പ്രത്യേക വാഹനം വേണം: പ്രധാനമന്ത്രിയുടെ സഹോദരന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

സുരക്ഷാ ജീവനക്കാര്‍ക്ക് പ്രത്യേക വാഹനം വേണം: പ്രധാനമന്ത്രിയുടെ സഹോദരന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ജയ്പുർ: തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ പ്രത്യേക വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ സഹോദരന്റെ കുത്തിയിരിപ്പ് സമരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയാണ് പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ബാഗ്രു പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ജയ്പുരിലേയ്ക്ക് പോകുകയായിരുന്ന പ്രഹ്ലാദ് മോദിക്കൊപ്പം രണ്ട് പോലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. നിയമപ്രകാരം സുരക്ഷാ ജീവനക്കാർ പ്രഹ്ലാദ് മോദിക്കൊപ്പമാണ് യാത്ര ചെയ്യേണ്ടത്. എന്നാൽ തന്റെ വാഹനത്തിൽ സുരക്ഷാ ജീവനക്കാരെ കൊണ്ടുപോകാൻ സാധിക്കില്ലെന്നും അവർക്ക് സഞ്ചരിക്കാൻ പ്രത്യേക വാഹനം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് പ്രഹ്ലാദ് മോദി ഒരു മണിക്കൂറിലധികം പ്രതിഷേധം നടത്തി. ജയ്പുർ-അജ്മീർ ദേശീയപാതയിലുള്ള ബാഗ്രു പോലീസ് സ്റ്റേഷനിലായിരുന്നു പ്രതിഷേധം. പോലീസ് ഉദ്യോഗസ്ഥർ നിയമം ചൂണ്ടിക്കാട്ടി പ്രഹ്ലാദ് മോദിയുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല. സുരക്ഷാ ജീവനക്കാരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ്അദ്ദേഹത്തെ കാണിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം സമ്മതിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ തന്റെ വാഹനത്തിൽ കൊണ്ടുപോകാൻ തയ്യാറാവുകയും ചെയ്തതായി പോലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ വാർത്താ ഏജൻസിയോട് പറഞ്ഞു. Content Highlights:Prime ministers Brother Sits On Dharna, Vehicle For Guards, Rajastan


from mathrubhumi.latestnews.rssfeed http://bit.ly/2Q75RmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages