തിരുവനന്തപുരം: ജപ്തി നടപടിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിനു നേർക്ക് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ ബാങ്ക് ഓഫീസ് തല്ലിത്തകർത്തു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവർത്തകർ ബാങ്ക് കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയുംചെയ്തു. തുടർന്ന് ബാങ്ക് റിസപ്ഷൻ കൗണ്ടർ അടിച്ചുതകർത്തു. തുടർന്ന് പോലീസ് എത്തിപ്രവർത്തകരെ തടയുകയുംബലപ്രയോഗത്തിലൂടെകവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവർത്തകർ ബാങ്കിന് വെളിയിൽകുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കനറാ ബാങ്ക് ജീവനക്കാർക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കൂടുതൽ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടിലിൽ ബാങ്കിനു മുന്നിൽ വലിയ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. മൃതദേഹവുമായി കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകരയിലെ കനറാ ബാങ്കിനു മുന്നിൽ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ വിട്ടു കൊടുത്തതിനു ശേഷം ഉപരോധം ഉണ്ടാകുമെന്നാണ് അറിയുന്നത്. പ്രതിഷേധം ഭയന്ന് കനറാ ബാങ്കിന്റെമൂന്നു ശാഖകൾ ഇന്ന് പ്രവർത്തിക്കുന്നില്ല. 15 വർഷം മുൻപെടുത്ത ഭവനവായ്പ കുടിശ്ശികയായതിനെ തുടർന്ന് ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ചൊവ്വാഴ്ചയാണ് നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട വൈഷ്ണവിയിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് ഇവർ ജീവനൊടുക്കിയത്. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇവരുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ആരോപണം ഉയരുന്നത്. Content Highlights:ksu-youth congress protest, canara bank, Neyyattinkara suicide
from mathrubhumi.latestnews.rssfeed http://bit.ly/2EacSP0
via
IFTTT
No comments:
Post a Comment