പോസ്റ്റല്‍ വോട്ട് ക്രമക്കേട്: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: പോലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം മാത്രമേ എത്ര വോട്ട് ചെയ്തുവെന്ന് മനസിലാക്കാൻസാധിക്കൂ എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഡിജിപിക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലീസുകാരിൽനിന്നടക്കം മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എത്ര പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കിൽ വോട്ടെണ്ണൽ കഴിയണം. അതിനു ശേഷം മാത്രമേ കൂടുതൽ അന്വേഷണം സാധ്യമാകൂ എന്നുംക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അന്വേഷണ റിപ്പോർട്ട് നൽകണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയുടെ നിർദേശം. ബുധനാഴ്ചയാണ് അന്തിമ റിപ്പോർട്ട് നൽകാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി. തിരിമറിയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. Content Highlights:Crime Branch, interim report on irregularity in police postal vote, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2VltN77
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages