ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടു; ഇനി തട്ടകം ബാഴ്‌സലോണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടു; ഇനി തട്ടകം ബാഴ്‌സലോണ

മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ സ്റ്റാർ അന്റോണിയോ ഗ്രീസ്മാൻ ക്ലബ്ബ് വിടുന്നു. ക്ലബ്ബിൽ തുടരാൻ താത്പര്യമില്ലെന്ന് ഫ്രഞ്ച് സ്ട്രൈക്കറായഗ്രീസ്മാൻ വ്യക്തമാക്കിയതായി അത്ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചു. ഏകദേശം 984 കോടി രൂപയ്ക്ക് ബാഴ്സലോണ ഗ്രീസ്മാനെ വാങ്ങാൻ സമ്മതം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷമാണ് അത്ലറ്റിക്കോ മാഡ്രിഡുമായി ഗ്രീസ്മാൻ അഞ്ചു വർഷത്തേക്ക് കരാർ നീട്ടിയത്. എന്നാൽ ക്ലബ്ബിൽ തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് താരം പരിശീലകൻ ഡീഗോ സിമിയോണിയേയും ചീഫ് എക്സിക്യൂട്ടീവ് മിഗ്വെയ്ൽ എയ്ഞ്ചലിനേയും സന്ദർശിക്കുകയായിരുന്നു. റയൽ സൊസൈദാദിൽ നിന്ന് 2014-ലാണ് ഗ്രീസ്മാൻ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ക്ലബ്ബിന്റെ പ്രധാന സ്ട്രൈക്കർമാരിലൊരാളായി വളർന്ന താരം 2017-18ൽ യൂറോപ്പ ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടിക്കൊടുത്തു. മാഴ്സെയ്ക്കെതിരായ ഫൈനലിൽ രണ്ടു ഗോളുകളാണ് ഗ്രീസ്മാൻ നേടിയത്. കഴിഞ്ഞ സീസണിൽ തന്നെ ഗ്രീസ്മാൻ ബാഴ്സലോണയിലേയ്ക്ക് പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയിലാകുമെന്നതിനാൽ ക്ലബ്ബിൽ തന്നെ തുടരുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്മാൻ 133 ഗോൾ നേടുകയും 43 ഗോളുകൾക്ക്വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. . @AntoGriezmann: "These five years have been incredible. Thank you very much for everything, I carry you in my heart." pic.twitter.com/uz1jwQj1Sg — Atlético de Madrid (@atletienglish) May 14, 2019 Content Highlights: Antoine Griezmann set for Barcelona after announcing Atletico departure


from mathrubhumi.latestnews.rssfeed http://bit.ly/2JB1Wxs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages