ബെയ്ജിങ്: രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ ആഴ്ചയിൽ ആറുദിവസം ജോലി ചെയ്യണമെന്ന ആലിബാബ സ്ഥാപകൻ ജാക്ക് മായുടെ ഉപദേശം തൊഴിൽ മേഖലയിൽ കുറച്ചുനാൾ മുമ്പാണ് വിവാദമുണ്ടാക്കിയത്. 996 എന്ന പേരിൽ ഇത് അറിയപ്പെടുകയും ചെയ്തു. അതായത് ആഴ്ചയിൽ ആറു ദിവസവും ദിനംപ്രതി ഒമ്പതു മണിക്കൂർ ജോലി ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ, ജീവിതം സന്തോഷപ്രദമാക്കാൻ മറ്റൊരു തിയറിയുമായി ജാക്ക് മാ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. 669 എന്നതാണ് പുതിയ തിയറി. മനസിലാകാത്തവർക്ക് അദ്ദേഹം വിശദീകരിച്ചുനൽകുന്നുമുണ്ട്. സെക്സ് ഫോർ സിക്സ് ഡെയ്സ്, സിക്സ് ടൈംസ്, വിത് ഡ്യൂറേഷൻ ബീയിങ് ദി കീ-ആഴ്ചയിൽ ആറുദിവസവും ആറുതവണ സെക്സ്-ജാക്ക് മായുടെ ഈത്തവണത്തെ ആശയത്തിനെതിരെ ആരും രംഗത്തുവന്നിട്ടില്ലെന്നാണ് അറിവ്. കമ്പനിയുടെ ആസ്ഥാനത്ത് എല്ലാവർഷവും നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവെച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2Hnah54
via
IFTTT
No comments:
Post a Comment