ആത്മഹത്യക്ക് ശ്രമിച്ച യുണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിക്ക് കോളേജ് മാറ്റത്തിന് അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ആത്മഹത്യക്ക് ശ്രമിച്ച യുണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിക്ക് കോളേജ് മാറ്റത്തിന് അനുമതി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് കോളേജ് മാറുന്നതിന് അനുമതി. കഴിഞ്ഞ ദിവസം കോളേജില്‍ എത്തിയ പെണ്‍കുട്ടി ടിസി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 25ന് ചേര്‍ന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വര്‍ക്കല എസ് എന്‍ കോളേജി ലെ ഒഴിവുള്ള സീറ്റിലേക്ക് മാറ്റം അനുവദിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് മുടങ്ങിയ പരീക്ഷകള്‍ എഴുതുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി പരീക്ഷാ കണ്‍ട്രോളറേയും രജിസ്ട്രാറേയും ഈ വിവരം സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം ക്യാമ്പസിലെ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. ആദ്യം എസ്എഫ്‌ഐക്കാര്‍ക്കെതിരെ പെണ്‍കുട്ടി പരാതിയുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചിരുന്നു.

നിലവില്‍ ഡിഗ്രി രണ്ടാം സെമസ്റ്ററില്‍ പഠിക്കുന്ന കുട്ടിക്ക് എസ്എന്‍ കോളേജില്‍ മൂന്നാം സെമസ്റ്ററിലാണ് പ്രവേശനം ലഭിക്കുന്നത്. കഴിഞ്ഞ മെയ് മൂന്നിനാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പരീക്ഷാ സമയത്തും കുട്ടിയെ നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്നും പുറത്തിറക്ക് പരിപാടികളില്‍ പങ്കെടുപ്പിച്ചുവെന്നും എസ്എഫ്‌ഐക്കെതിരെയുള്ള ആത്മഹത്യാക്കുറിപ്പില്‍ വിവരിക്കുന്നു.



from mangalam.com http://bit.ly/2JJ9GhF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages