രോഗം നിര്‍ണയിക്കുന്നതിന് ജ്യോതിഷവും ആധാരമാക്കുന്നു; ആശുപത്രിയെ ചൊല്ലി വിവാദം കനക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

രോഗം നിര്‍ണയിക്കുന്നതിന് ജ്യോതിഷവും ആധാരമാക്കുന്നു; ആശുപത്രിയെ ചൊല്ലി വിവാദം കനക്കുന്നു

ജ്യോതിഷ വിധി പ്രകാരം ആശുപത്രി ചികിത്സ നല്‍കിയെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ യുണീക് സംഗീത മെമ്മോറിയല്‍ ആശുപത്രിയാണ് രോഗ നിര്‍ണയത്തിന് ജ്യോതിഷത്തെ ആധാരമാക്കിയതെന്നാണ് റിപ്പോര്‍ട്ടുള്ളത്. ജ്യോതിഷത്തെ ആധാരമാക്കിയുള്ള ചികിത്സയില്‍ രോഗികളും തൃപ്തരാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ജ്യോതിഷത്തെ രോഗനിര്‍ണയത്തിന് ഉപയോഗപ്പെടുത്തുന്നതിനാല്‍ രോഗനിര്‍ണയം കൃത്യമാണെന്നാണ് ഡോക്ടര്‍ എ.ശര്‍മ്മ പറയുന്നത്. രോഗം എന്താണെന്ന് കണ്ടെത്താന്‍ ജ്യോതിഷം ഉപയോഗപ്പെടുത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ സംഭവം പുറത്ത് വന്നതോടെ നിരവധി പേര്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.



from mangalam.com http://bit.ly/2WbLPxY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages