ബംഗലുരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിക്ക് പിന്നാലെ കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിനെ നില നിര്‍ത്താന്‍ ഏറ്റവും പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രിപദം ഏറ്റെടുത്ത് ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ആലോചന. അന്തിമ തീരുമാനം നേതൃയോഗങ്ങള്‍ക്ക് ശേഷം എടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡി എസ് സഖ്യത്തിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു.
കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റില്‍ 25 ലും നിയമസഭയിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയം നേടിയിരുന്നു. ജെഡിഎസ് നേതാവ് ദേവഗൗഡ അടക്കമുള്ളവരാണ് പരാജയപ്പെട്ടത്. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭയും തുലാസില്‍ ആടുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജയിച്ച ബിജെപിയ്ക്ക് കേവല ഭൂരിപക്ഷമായ 113 സീറ്റുകള്‍ നേടാന്‍ വെറും എട്ടു സീറ്റുകള്‍ കുടി മതിയെന്ന നിലയിലാണ്. 224 അംഗ നിയമസഭയില്‍ 105 സീറ്റുകള്‍ ബിജെപിയ്ക്കുണ്ട്.
ഈ സാഹചരയത്തിലാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് എത്തുന്നത്. മുഖ്യമന്ത്രിപദത്തില്‍ നിന്നും കുമാരസ്വാമിയെ മാറ്റി കോണ്‍ഗ്രസിലെ ഒരു ദളിത് നേതാവിന് കസേര നല്‍കാനും ഗൗഡയുടെ രണ്ടാമത്തെ മകന്‍ എച്ച് ഡി രേവണ്ണയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാനുമാണ് ആലോചന. തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ മാത്രം കയ്യിലുള്ള ജനതാദള്‍ എസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാനുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനത്തോട് അന്നേ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
from mangalam.com http://bit.ly/30Brtg5
via IFTTT
No comments:
Post a Comment