ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും വിജയത്തിനു പിന്നില്‍ 'പികെ' ഫാക്ടറും. ആന്ധ്രയില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനായി വൈ.എസ്.ആര്‍.കോണ്‍ഗ്രസിനു വേണ്ടി അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. 2014ല്‍ നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും അധികാരത്തിലെത്തിക്കാന്‍ അണിയറയിലിരുന്ന് പ്രവര്‍ത്തിച്ച പ്രശാന്തിന് ദക്ഷിണേന്ത്യന്‍ മണ്ണിലും തന്റെ തന്ത്രങ്ങള്‍ ഇത്തവണ വിജയിപ്പിക്കാനായി. ആന്ധ്രയിലെ കരുത്തനായ ചന്ദ്രബാബു നായിഡുവിനെയും ടി.ഡി.പിയെയും തകര്‍ത്തെറിഞ്ഞാണ് ജഗന് വിജയം സമ്മാനിക്കാന്‍ പ്രശാന്തിന് കഴിഞ്ഞത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രവര്‍ത്തകര്‍ തെരുവില്‍ ആഘോഷിക്കുമ്പോള്‍ ജഗന്‍ മോഹനൊപ്പം സ്വസ്ഥമായി വീട്ടിലിരുന്ന് ടെലിവിഷനിലൂടെ വിജയം കണ്ട് ആസ്വദിക്കുകയായിരുന്നു ജഗന്‍. ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളില്‍ 22ഉം 175 നിയമസഭാ സീറ്റുകളില്‍ 151ഉം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണത്തോടെ ആന്ധ്രയില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസില്‍ നിന്നും ഉയിര്‍കൊണ്ട വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ഇതാദ്യമായാണ് അധികാരത്തിലെത്തുന്നത്.
പുതിയ ആന്ധ്ര മുഖ്യമന്ത്രിക്കും വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തന്റെ സംഘടനയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷനിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
2014ല്‍ മോഡിയെ അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോര്‍ 2015ല്‍ ബിഹാറില്‍ ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാറിനെ വിജയിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. പ്രത്യുപകാരമായി പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനമാണ് നിതീഷ് കുമാര്‍ പ്രശാന്തിന് നല്‍കിയത്. ബിഹാറില്‍ ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കണമെന്ന് പ്രശാന്ത് ഉപദേശിച്ചുവെങ്കിലും നിതീഷ് നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ആന്ധ്രയില്‍ കേന്ദ്രകരിച്ചായിരുന്നു പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനിടെ ചില രാഷ്ട്രീയ തിരിച്ചടികളും പ്രശാന്തിന് ലഭിച്ചിട്ടുണ്ട്. 2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചുവെങ്കിലും കനത്ത തോല്‍വിയാണ് ലഭിച്ചത്.
from mangalam.com http://bit.ly/2wi3KU4
via IFTTT
No comments:
Post a Comment