ബുദ്ധപൂര്‍ണിമയ്ക്ക് ബംഗാളിലും ബംഗ്ലാദേശിലും ക്ഷേത്രങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് സാധ്യത; അക്രമി ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

ബുദ്ധപൂര്‍ണിമയ്ക്ക് ബംഗാളിലും ബംഗ്ലാദേശിലും ക്ഷേത്രങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് സാധ്യത; അക്രമി ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബുദ്ധമതവിശ്വാസികളുടെ പ്രധാന ആരാധനദിനമായ ബുദ്ധപൂര്‍ണിമയ്ക്ക് ഇസ്ലാമിക ഭീകരസംഘടനകള്‍ ഫിദായിന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി കേന്ദ്രഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലോ ബംഗ്ലാദേശിലോ ഇത്തരത്തില്‍ ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരരോ ജമാത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് ഭീകരരോ ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഹിന്ദുക്ഷേത്രത്തിലോ ബുദ്ധക്ഷേത്രത്തിലോ ഗര്‍ഭിണി വേഷത്തിലും മറ്റും ആഘോഷചടങ്ങുകളില്‍ കയറിക്കൂടുന്ന ഐ എസ് , ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ ഭീകരരാകും ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണമുണ്ടായിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാളിലെ അടക്കം കിഴക്കന്‍ ഇന്ത്യയിലെ ബുദ്ധ-ഹൈന്ദവ ക്ഷേത്രങ്ങളില്‍ സുരക്ഷ ശക്തമാക്കി.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. രണ്ടാഴ്ച്ച മുന്‍പ് തന്നെ ബുദ്ധപൂര്‍ണ്ണിമ വേളയില്‍ ആക്രമണം നടത്തുമെന്ന സന്ദേശം ഐ എസ് ടെലഗ്രാം ചാനല്‍ വഴി പുറത്തു വിട്ടിരുന്നു. മുന്‍പ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടന്നിരുന്നത്. അന്ന് ഇന്ത്യ സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.

ശ്രീലങ്കയില്‍ ആക്രമണം നടത്തിയ പ്രതി കേരളത്തിലും പലവട്ടം എത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ഐഎസ് ഭീകരര്‍ ചാവേര്‍ ആക്രമണം നടത്താന്‍ സാദ്ധ്യതയുള്ളതായി എന്‍ഐഎ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.



from mangalam.com http://bit.ly/2Yje4Hx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages