ഗര്‍ഭിണിയാണെന്ന് അറിയാതെ ഒമ്പത് മാസം, ക്രിപ്റ്റിക് പ്രെഗ്നന്‍സിയെ കുറിച്ച് അറിയാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

ഗര്‍ഭിണിയാണെന്ന് അറിയാതെ ഒമ്പത് മാസം, ക്രിപ്റ്റിക് പ്രെഗ്നന്‍സിയെ കുറിച്ച് അറിയാം

ഗര്‍ഭിണിയാണെന്ന് അറിയാതെ അതിഭയങ്കര വേദനയോടെ ടോയ്ലറ്റില്‍ വെച്ച് പ്രസവിച്ച സ്ത്രീകളുടെ വാര്‍ത്തകള്‍ പലതും കേട്ടിട്ടുണ്ട്. ആറുമാസമായി ഗര്‍ഭനിരോധനഗുളിക കഴിച്ചിരുന്ന ക്ലാരന്‍ എന്ന സ്ത്രീയുടെ പ്രസവവും ഇത്തരത്തിലായിരുന്നു. ഒരു ദിവസം വെളുപ്പിന് നാലു മണിക്ക് ക്ലാര ഉണരുന്നത് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന പോലെ ശക്തമായ വയറു വേദന മൂലമായിരുന്നു. വേദന സംഹാരികള്‍ കഴിച്ചിട്ടു ഓഫീസിലേക്ക് പോകാനാണ് ക്ലാരനോട് അമ്മ പറഞ്ഞത്.

ഒരു പാരസെറ്റമോള്‍ കഴിച്ച ശേഷം ഓഫീസിലേക്ക് പോയെങ്കിലും വേദന ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കുറച്ചു നേരം കഴിഞ്ഞതോടെ ശക്തമായി വയറുവേദനിക്കാന്‍ തുടങ്ങി. വയ്യാതെ വന്നതോടെ ക്ലാരന്‍ തിരികെ വീട്ടിലേക്കു പോന്നു. വേദനയുടെ കാഠിന്യം കൂടി കടുത്ത രക്തസ്രാവം ആരംഭിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെയായി. തുടര്‍ന്ന് അയല്‍ക്കാരിയുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു. പെട്ടെന്ന് ഒരു കുഞ്ഞുതല പുറത്തേക്ക് വന്നു. നന്നായി പുഷ് ചെയ്തതോടെ രണ്ടു സെക്കന്‍ഡിനുള്ളില്‍ അമേലിയ എന്ന തന്റെ മകള്‍ പുറത്തേക്ക് വന്നെന്നു ക്ലാരന്‍ പറയുന്നു.

എല്ലാവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുമ്പോള്‍ തനിക്ക് അതിനു ലഭിച്ചത് രണ്ടു സെക്കന്റ് മാത്രമായിരുന്നെന്ന് ക്ലാരന്‍ പറയുന്നു. അപ്പോഴേക്കും ആംബുലന്‍സ് വരികയും അതിലെ നാല് പാരമെഡിക്കല്‍ സ്റ്റാഫുകള്‍ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്‍പതുമാസവും ക്ലാരന് ഗര്‍ഭാവസ്ഥയുടെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ രണ്ടുവട്ടം ആര്‍ത്തവം ഉണ്ടായി എന്നും ക്ലാരന്‍ പറയുന്നു. ഒരുപക്ഷേ ബ്ലീഡിങ് തീരെ കുറവായിരുന്ന അത് രണ്ടും ഗര്‍ഭകാലത്തെ സ്പോട്ടിങ് ആയിരുന്നിരിക്കാമെന്നും അവള്‍ ഓര്‍ക്കുന്നു.

പെട്ടെന്ന് ഒരു കുഞ്ഞുപുറത്തേക്ക് വരിക എന്നു പറയുന്നത് പെട്ടെന്ന് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് മെഡിക്കല്‍ സയന്‍സില്‍ പറയുന്നുണ്ട് എന്നതാണ് വാസ്തവം. Cryptic pregnancy എന്നാണ് ഇതിനെ പറയുക. യുകെയില്‍ മാത്രം ഏതാണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇങ്ങനെ പിറന്നിട്ടുണ്ട്. 2,500 പ്രസവങ്ങളില്‍ ഒരെണ്ണം ഇത്തരത്തില്‍ അറിയാതെയുള്ള ഗര്‍ഭമാകാം എന്നാണ് ഡോക്ടര്‍മ്മാര്‍ പറയുന്നത്.



from mangalam.com http://bit.ly/2HdEgOb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages