വെയിലത്ത് പ്രചരണം നടത്താന്‍ ഗംഭീറിന് ഡ്യൂപ്പ്; ചിത്രം സഹിതം പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

വെയിലത്ത് പ്രചരണം നടത്താന്‍ ഗംഭീറിന് ഡ്യൂപ്പ്; ചിത്രം സഹിതം പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറിനെതിരെ ഡ്യൂപ്പ് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പ്രചരണത്തിന്റെ വെയില്‍ അടിക്കാതിരിക്കാന്‍ ഗംഭീര്‍ തന്റെ ഡ്യൂപ്ലിക്കേറ്റിനെ ഇറക്കി എന്നാണ് ആംആദ്മിയുടെ പ്രധാന ആരോപണം. ഇതിന്റെ ചിത്രവും അവര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്.

ഗംഭീറിന്റെ രൂപസാദൃശ്യമുള്ള ആള്‍ തൊപ്പി ധരിച്ച് വാഹനത്തിന് മുകളില്‍ നിന്ന് കൈവീശുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ടിരുന്നു. ''സിനിമകളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റിലെ ഒരു റണ്ണര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഡ്യൂപ്ലിക്കേറ്റിന് ഇറക്കിയത്'' ആംആദ്മി നേതാവ് ശിശോദയ ട്വിറ്റ് ചെയ്തു.

അതേസമയം, ഇത് അപവാദ പ്രചരണങ്ങളാണെന്ന് ബിജെപി പ്രതികരിച്ചു. പ്രചരണത്തിനിടെ ഗംഭീര്‍ വിശ്രമിക്കാന്‍ കാറില്‍ കയറിയതാണെന്നുമാണ് പാര്‍ട്ടിയുടെ വാദം. ഈ സമയം ഒപ്പമുണ്ടായിരുന്നവര്‍ കാറില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഗംഭീറിന്റെ സുഹൃത്തും പ്രചരണത്തിന്റെ മുഖ്യചുമതലക്കാരനുമായ ഗൗരവ് അറോറയാണ് ചിത്രത്തിലുള്ളതെന്നും ബിജെപി പ്രതികരിച്ചു.



from mangalam.com http://bit.ly/2Ymnu4R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages