തിരുവനന്തപുരം: പേവിഷബാധയേറ്റ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമ്മൂട് വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാതിരുന്നതിനാല്‍ കുട്ടിയ്ക്ക് പേവിഷബാധയുണ്ടായ വിവരം വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല.
മരിക്കുന്നതിന് തൊട്ടുമുന്‍പ് ഇത്തരത്തില്‍ ലക്ഷണങ്ങള്‍ കണ്ട മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, വാഹനസൗകര്യമില്ലാതിരുന്നതിനാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അവശനിലയില്‍ കണ്ട കുട്ടി വൈകാതെ കുട്ടി പേവിഷബാധയേറ്റ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയായിരുന്നു. വെളിച്ചം കണ്ടാല്‍ ഭയക്കുകയും വിറയ്ക്കുകയും ചെയ്തു. എന്നാല്‍, നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പനിയ്ക്കുള്ള മരുന്ന് നല്‍കി വിടുകയായിരുന്നു. എന്നാല്‍, രോഗാവസ്ഥ മോശമായതിനെത്തുടര്‍ന്ന് കന്യാകുളങ്ങര സിഎച്ച്്സിയില്‍ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കുട്ടിയുടെ വീട്ടിലെ നായ ഒരു മാസം മുന്‍പ് കാരണങ്ങളൊന്നുമില്ലാതെ ചത്തിരുന്നു. കഴിഞ്ഞ ദിവസം പേവിഷബാധയേറ്റതിനെത്തുടര്‍ന്ന് അയല്‍ വീട്ടിലെ നായയെ തല്ലിക്കൊന്നുവെന്നും നാട്ടുകാര്‍ പറയുന്നു. മരിച്ച കുട്ടിക്ക് രണ്ട് മാസം മുന്‍പെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വെമ്പായം തലയല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിഷേക്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി.
from mangalam.com http://bit.ly/2HdAAvC
via IFTTT
No comments:
Post a Comment