പത്തനംതിട്ട: മത ന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി ഇടതുപക്ഷം നടത്തിയ ഹീനമായ പ്രചാരണമാണ് രാജ്യം മുഴുവൻ തിരസ്കരിച്ചപ്പോഴും കോൺഗ്രസിനെ സ്വീകരിക്കാൻ കേരളത്തിലെ ജനങ്ങൾ നിർബന്ധിതരായതെന്ന് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ഇന്ത്യാ രാജ്യം മുഴുവൻ ജനങ്ങൾ കോൺഗ്രസിനെ തിരസ്കരിച്ചപ്പോൾ ഇടതുപക്ഷം നടത്തിയത് വിഷലിപ്തമായ പ്രചാരണമാണ്, ശബരിമലയോട് അവർ കാണിച്ച നീചമായ പ്രവൃത്തി ഒരു വലിയ ജന വിഭാഗത്തിനിടയിൽ കോൺഗ്രസിന് അനുകൂലമായ വികാരമുണ്ടാക്കി. പത്തനംതിട്ടയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1,20,000 വോട്ടുകൾ അധികമായി സമാഹരിക്കാൻ എൻഡിഎയ്ക്ക് സാധിച്ചു. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ 1,36000 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ മൂന്നുലക്ഷത്തിലധികം വോട്ടുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾക്ക് വോട്ട് ചെയ്താൽ പിണറായി വിജയന്റെ സ്ഥാനാർഥി വിജയിച്ചുപോകുമോ എന്ന ആശങ്ക കുറച്ചാളുകൾക്കെങ്കിലും ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു. ഞങ്ങൾ പ്രതീക്ഷിച്ച അത്രയും ഭൂരിപക്ഷ വോട്ടുകൾ ലഭിച്ചിട്ടില്ല. കോന്നി, അടൂർ നിയമസഭാ മണ്ഡലത്തിൽ എതാണ്ട് ആയിരം വോട്ടിനാണ് ഞങ്ങൾ രണ്ടാമത് എത്തിയത്. സർവീസ് വോട്ടുകൾ കൂടി എണ്ണിക്കഴിയുമ്പോൾ മൂന്നുലക്ഷം വോട്ടുകൾ ഞങ്ങൾ മറികടക്കും. വലിയ തോതിൽ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിയുടെ ദയനീയമായ പരാജയമാണ് ഉണ്ടായിരിക്കുന്നത്. വിശ്വാസികളോട് പിണറായി വിജയൻ എടുത്ത നിലപാടുകളാണ് ഈ തിരിച്ചടിക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു. Content Highlights:K Surendran NDA 2019 Loksabha Election
from mathrubhumi.latestnews.rssfeed http://bit.ly/2ErWp94
via
IFTTT
No comments:
Post a Comment