ന്യൂഡൽഹി: തുടർച്ചയായി രണ്ടാംതവണയും അധികാരത്തിലേറുന്നതിന്റെ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വീണ്ടും ജയിച്ചു എന്ന് ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ലാദം പങ്കുവെച്ചത്. നമ്മൾ ഒരുമിച്ച് വളർന്നു, നമ്മൾ ഒരുമിച്ച് പുരോഗതി കൈവരിച്ചു, ഇനി നമ്മൾ ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയർത്തും. ഇന്ത്യ ഒരിക്കൽകൂടി വിജയിച്ചിരിക്കുന്നു- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. सबका साथ + सबका विकास + सबका विश्वास = विजयी भारत Together we grow. Together we prosper. Together we will build a strong and inclusive India. India wins yet again! #VijayiBharat — Chowkidar Narendra Modi (@narendramodi) May 23, 2019 എക്സിറ്റ് പോളുകൾ ഫലങ്ങളെപ്പോലും അമ്പരപ്പിക്കുന്ന മുന്നേറ്റം കൈവരിച്ചാണ് എൻ.ഡി.എ രണ്ടാംതവണയും അധികാരത്തിലെത്തുന്നത്. ആകെ 351 സീറ്റുകളിലാണ് എൻ.ഡി.എയുടെ മുന്നേറ്റം. യു.പി.എ. 89 സീറ്റുകളിലും മറ്റുള്ളവർ 102 സീറ്റുകളിലും ഒതുങ്ങിപ്പോവുകയായിരുന്നു. Content Highlights:pm narendra modi tweets about loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2X0lr6j
via
IFTTT
No comments:
Post a Comment