തിരുവനന്തപുരം : കോൺഗ്രസ് മികച്ച വിജയമാണ് കേരളത്തിൽ നേടിയതെന്ന് ശശി തരൂർ.എന്റെയും പാർട്ടിയുടെയും മൂല്യങ്ങളും എല്ലാവരെയും ഒന്നായി കണ്ടുള്ള വളർച്ചയും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം സത്യമാണെന്ന് തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് കാണിച്ചു തന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നിവാസികൾക്കും പാർട്ടിക്കാർക്കുംനന്ദി പറയാനും അദ്ദേഹം മറന്നില്ല. 10 വർഷം തുടർന്ന പോലെ തന്നെ ഇനി വരുന്ന 5 വർഷവും തുടർന്നും നല്ല രീതിയിലുള്ള ഭരണം കാഴ്ചവെക്കുമെന്നും തരൂർ പറഞ്ഞു. ടീം തോൽവിയിലെത്തി നിൽക്കുമ്പോഴും സെഞ്ച്വറി നേടിയ ബാറ്റ്സ്മാനെപ്പോലെയാണ് തനിക്കിപ്പോൾ അനുഭവപ്പെടുന്നതെന്നുംഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
from mathrubhumi.latestnews.rssfeed http://bit.ly/2JA7BEI
via
IFTTT
No comments:
Post a Comment