കേരളത്തില്‍ സീറ്റ് കിട്ടിയില്ലെങ്കിലും ബിജെപിക്ക് വോട്ട് വര്‍ധിച്ചെന്ന് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

കേരളത്തില്‍ സീറ്റ് കിട്ടിയില്ലെങ്കിലും ബിജെപിക്ക് വോട്ട് വര്‍ധിച്ചെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിച്ചെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. 2014-നെക്കാൾ വോട്ട് വിഹിതം ഇത്തവണ വർധിച്ചെന്നും കൂടുതൽപേർ നരേന്ദ്രമോദിയിലും ബി.ജെ.പി.യിലും വിശ്വാസമർപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും അതിദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണുണ്ടായത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തിരോധാനം ചെയ്തു. വളക്കൂറുള്ള കേരളത്തിൽപോലും അവർക്ക് വിജയിക്കാനായില്ല. രാജ്യത്ത് ആകെ അഞ്ച് സീറ്റുകൾ പോലും നേടാനാകാത്ത സ്ഥിതിയാണുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അതിദയനീയമായ പരാജയമാണുണ്ടായത്- ശ്രീധരൻപിള്ള വ്യക്തമാക്കി. ദേശീയകക്ഷിയായ ബി.ജെ.പിക്ക് ചരിത്രത്തിലെ ഏറ്റവുംവലിയ വിജയമാണുണ്ടായിരിക്കുന്നതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. കേരളത്തിൽ ചില സീറ്റുകളിൽ വിജയിക്കുമെന്ന് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും പക്ഷേ, വോട്ട് വിഹിതം വർധിപ്പിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:bjp state president ps sreedharan pillai says about loksabha election result


from mathrubhumi.latestnews.rssfeed http://bit.ly/2X0NyCl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages