റായ്പുർ: ഛത്തീസ്ഗഡിലെ ബസ്തർ, ദന്തേവാദ പ്രദേശങ്ങളിൽആദ്യ മാവോവാദി വിരുദ്ധ വനിതാസേനയെ വിന്യസിച്ചു. ദന്തേശ്വരി ഫൈറ്റേഴ്സ് എന്ന പുതിയ ബറ്റാലിയനിൽ 30വനിതാസൈനികരുണ്ട്. സേനയുടെ നേതൃത്വം ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്വരി നന്ദിനാണ്. നക്സൽ മാവോവാദി വിരുദ്ധസേനയിലെ അഞ്ചംഗങ്ങൾ മാവോവാദി പ്രവർത്തനം ഉപേക്ഷിച്ചിച്ചെത്തിയവരാണെന്നത് കൗതുകകരമായ വസ്തുതയാണ്. ബസ്തർ വനമേഖലയിൽ താവളമുറപ്പിച്ചിരിക്കുന്ന മാവോവാദികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചവരായതിനാൽ ഇവർക്ക് മാവോവാദികൾക്കെതിരെയുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ദന്തേവാദ മേഖല എസ്പി അഭിഷേക് പല്ലവിന്റെ കീഴിലാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. ബൈക്കോടിക്കൽ, നൂതന സാങ്കേതിക വിദ്യ, അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം ഇവയിലെല്ലാം വനിതാ അംഗങ്ങൾക്ക് മികച്ച പരിശീലനം നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡ് പോലീസ് അടുത്തിടെയാണ് ജില്ലാ റിസർവ് ഗാർഡിലേക്ക് വനിതാ കമാൻഡോകൾക്ക് നിയമനാനുമതി നൽകിയത്. ഇതിന് തൊട്ടു പിന്നാലെയാണ് പൂർണമായും വനിതാ അംഗങ്ങളുടെ സേനയെ നക്സൽ വിരുദ്ധ പ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. പോലീസ് സേനയിലെ വനിതാ കമാൻഡോകൾക്കും ദന്തേശ്വരി ഫൈറ്റേഴ്സിനും ഉൾവനത്തിലെ ഏറ്റുമുട്ടലുകൾക്കായി പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ബസ്തർ മേഖലയിലെ സിആർപിഎഫ് യുവസൈനികരെ ചേർത്തു കൊണ്ട് ഒരു കൊല്ലം മുമ്പ് ബസ്താരിയ ബറ്റാലിയൻ രൂപീകരിച്ചിരുന്നു. ഈ സംഘത്തിൽ യുവാക്കൾക്കൊപ്പം യുവതികളേയും നിയമിച്ചിരുന്നു. ബസ്താരിയ ബറ്റാലിയൻ അംഗങ്ങളുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞു. ഈ സംഘത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളാണ് ദന്തേശ്വരി ഫൈറ്റേഴ്സിലുള്ളത്. Content Highlights: All women anti Naxal commando unit deployed in Chhattisgarh
from mathrubhumi.latestnews.rssfeed http://bit.ly/2JxWkns
via
IFTTT
No comments:
Post a Comment