തൃശ്ശൂർ; ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ മേളങ്ങൾക്ക് തുടക്കമായി. പൂരത്തിന്റെ ഭാഗമായി വടക്കുംനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങൾ വന്നു തുടങ്ങി. ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്. മറ്റ് ഘടകപൂരങ്ങൾ തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുകയാണ് ചെയ്യുന്നതെങ്കിൽ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി അകത്തേക്ക് കടക്കുകയാണ് ചെയ്യുക. കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യം നടക്കുന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വെയിൽ കനക്കുന്നതിന് മുമ്പേ കണിമംഗലം ശാസ്താവ് തിരികെ പോകും. കാരമുക്ക് ഭഗവതി, പനമുക്കംപള്ളി ശാസ്താവ്, അയ്യന്തോൾ ഭഗവതി,ലാലൂർ ഭഗവതി തുടങ്ങി എട്ടോളം ഘടകപൂരങ്ങൾ ഇനി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തും. ഇതിനൊപ്പം ശ്രീമൂലസ്ഥാനത്ത് ഓരോ പൂരത്തിനും മേളം കൊട്ടിക്കയറും. ഇതാണ് തൃശ്ശൂർ പൂരത്തിനെ മറ്റ് പൂരങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നതും. 11.30-ന് നടക്കുന്ന മഠത്തിൽവരവും രണ്ടുമണിയോടെ ആരംഭിക്കുന്ന ഇലഞ്ഞിത്തറമേളവും നാദ, താളവൈവിധ്യങ്ങളൊരുക്കും. അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റം തുടങ്ങും. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാർ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരം പൂർണമാവും. വലിയൊരു പുരുഷാരത്തെയാണ് തൃശ്ശൂരിൽ കാണാൻ സാധിക്കുന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പൂരത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. Content Highlights:Thrissur Pooram 2019, Vadakkumnatha Tenple
from mathrubhumi.latestnews.rssfeed http://bit.ly/2Hmq4kw
via
IFTTT
No comments:
Post a Comment