ഫരീദാബാദ്: പോളീങ് ബൂത്തിൽ വെച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പോളിങ് ഏജന്റിനെ ഹരിയാനയിൽ അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ പ്രിതാല എന്ന സ്ഥലത്തുള്ള പോളിങ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനായി സ്ത്രീകൾ എത്തുമ്പോൾ പോളിങ് ഏജന്റായി ഇരിക്കുന്ന ആൾ എഴുന്നേറ്റ് ചെന്ന് വോട്ടിങ് മെഷിൻ വെച്ചിരിക്കുന്ന കമ്പാർട്ട്മെന്റിൽ കയറി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ കൂടി പുറത്തുവന്നു. ഇയാൾ രണ്ടുതവണ ഇക്കാര്യം ആവർത്തിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ഇയാളെ നിയമവിരുദ്ധമായ പ്രവൃത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരും തന്നെ ശ്രമിക്കുന്നുമില്ല. വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്ത് വന്നു. വീഡിയോ നിരവധി ആളുകൾ പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. ये विडियो किसी ने भेजा है और हरियाणा के फरीदाबाद का होने का दावा किया है| इससे क्या फर्क पड़ता है कि ये कब का और कहाँ का है? लेकिन हैरान और दुखी हूँ ये देखकर कि सिस्टम कई बार कितना नपुंसक हो जाता है? ये नीच हरकत है🤔 pic.twitter.com/R8SRQ6U5aP — Anurag Dhanda (@anuragdhanda) May 12, 2019 അതേസമയം കുറ്റം ചെയ്ത ആൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ പറയുന്നു. മൂന്നു വനിതാ വോട്ടർമാരുടെ വോട്ടുകളാണ് അറസ്റ്റിലായ പോളിങ് ഏജന്റ് ക്രമവിരുദ്ധമായി ചെയ്തത്. സംഭവത്തിൽ നിരീക്ഷകരുടെ റിപ്പോർട്ട് പ്രകാരം ഉദ്യേഗസ്ഥർക്കെതിരെ ആവശ്യമെങ്കിൽ നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. Content Highlights:polling agent in Faridabad arrested after he allegedly tried to influence voters
from mathrubhumi.latestnews.rssfeed http://bit.ly/2vTX7qK
via
IFTTT
No comments:
Post a Comment