ചാമ്പ്യന്‍സ് ലീഗിലെ ഞെട്ടല്‍ മറികടന്ന് ബാഴ്‌സ വിജയവഴിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ചാമ്പ്യന്‍സ് ലീഗിലെ ഞെട്ടല്‍ മറികടന്ന് ബാഴ്‌സ വിജയവഴിയില്‍

ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദത്തിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായ ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് ജയം. ഗെറ്റാഫെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. 39-ാം മിനിറ്റിൽ ആർതുറോ വിദാലാണ് ബാഴ്സയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാമത്തേത് 89-ാം മിനിറ്റിൽ ഗെറ്റാഫെ താരം മൗറോ അറംബാരി വഴങ്ങിയ സെൽഫ് ഗോളായിരുന്നു. ലീഗിലെ 37 മത്സരങ്ങളിൽ നിന്ന് ബാഴ്സയുടെ 26-ാം വിജയമായിരുന്നു ഇത്. എന്നാൽ തോൽവിയോടെ ഗെറ്റാഫെയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ മങ്ങി. ഗെറ്റാഫെ തോറ്റതോടെ വലൻസിയ ലീഗിൽ നാലാം സ്ഥാനത്തെത്തി. ഇരു ടീമിനും 58 പോയന്റ് വീതമാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ വലൻസിയ മുന്നിലെത്തി. അതേസമയം വിജയം നേടിയെങ്കിലും കോപ്പ ഡെൽ റേ ഫൈനൽ മുന്നിൽ നിൽക്കെ ഫിലിപ്പെ കുടീഞ്ഞ്യോയ്ക്ക് പരിക്കേറ്റത് ബാഴ്സയ്ക്ക് തിരിച്ചടിയായി. Content Highlights:arturo vidal lead barcelona past getafe in la liga


from mathrubhumi.latestnews.rssfeed http://bit.ly/2Hgk0eM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages