മാഡ്രിഡ്: ലാ ലിഗയിൽ വീണ്ടും തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്. റയൽ സൊസിഡാഡാണ് ലീഗിലെ 37-ാം മത്സരത്തിൽ റയലിനെ നാണംകെടുത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു മുൻ ജേതാക്കളുടെ തോൽവി. സൊസിഡാഡിന്റെ മൈതാനത്ത് ആറാം മിനിറ്റിൽ തന്നെ ബ്രാഹിം ദിയാസിലൂടെ മൂന്നിലെത്തിയത് റയലായിരുന്നു. എന്നാൽ 26-ാം മിനിറ്റിൽ മിഖേൽ മെറിനോ നേടിയ ഗോളിലൂടെ സമനില പിടിച്ച സൊസിഡാഡ് 57-ാം മിനിറ്റിൽ ജൊസെബ സലുദയും 67-ാം മിനിറ്റിൽ ആൻഡർ ബരനെക്സയും നേടിയ ഗോളുകളിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ 39-ാം മിനിറ്റിൽ ബോക്സിൽ വെച്ച് പന്ത് കൈ കൊണ്ട് തൊട്ടതിന് റയൽ താരം ജീസസ് വല്ലേഹോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ശേഷിച്ച 50 മിനിറ്റോളം 10 പേരുമായാണ് റയൽ കളിച്ചത്. എന്നാൽ ഇതിനു ലഭിച്ച പെനാൽറ്റിയെടുത്ത വില്ലിയൻ ജോസിന്റെ കിക്ക് ഗോളി തിബൗട്ട് കുർട്ടോയ്സ് രക്ഷപ്പെടുത്തുകയായിരുന്നു. ലീഗിൽ 37 മത്സരങ്ങളിൽ നിന്ന് റയലിന്റെ 11-ാം തോൽവിയാണിത്. 68 പോയന്റോടെ അത്ലറ്റിക്കോ മാഡ്രിഡിനും താഴെ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ റയൽ. Content Highlights: real madrid embarrassed by real sociedad in la liga defeat
from mathrubhumi.latestnews.rssfeed http://bit.ly/2JeUE3b
via
IFTTT
No comments:
Post a Comment