ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് മാറിയെന്ന് സൂചന നല്‍കി തൃണമൂലിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് മാറിയെന്ന് സൂചന നല്‍കി തൃണമൂലിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടത് വോട്ടുകൾ ഒരു പരിധിവരെ ബിജെപിയിലേക്ക്മാറിയിട്ടുണ്ടെന്ന കണ്ടെത്തലുമായി തൃണമൂൽ കോൺഗ്രസിന്റെ ആഭ്യന്തര റിപ്പോർട്ട്. അങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അത് പാർട്ടിക്ക് ചെറിയ രീതിയിൽ ക്ഷീണമുണ്ടാക്കുമെന്നാണ് തൃണമൂലിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2014-ൽ ഇടതുപക്ഷത്തിന് 30 ശതമാനത്തിനടുത്ത് വോട്ടുകൾ ലഭിച്ചിരുന്നു. ബിജെപിക്ക് 17 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്. ഇടതുപക്ഷത്തിന് നേരത്തെ ലഭിച്ചതിൽ നിന്ന് 10 ശതമാനം വോട്ടുകൾ വരെ ബിജെപിയിലേക്ക് ഇത്തവണ മാറിയെന്നാണ് തൃണമൂൽ കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തൃണമൂലിന് 25 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് നിഗമനം. അതേ സമയം ഇടതുപക്ഷ വോട്ടുകൾ അതേപടി നിലനിൽക്കുകയാണെങ്കിൽ 30 സീറ്റുകൾക്ക് മുകളിൽ നേടാനാവുമെന്നും തൃണമൂൽ നേതൃത്വം കണക്കാക്കുന്നു. 15 ഓളം മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ വളരെ കുറവാണ്. ഇവിടങ്ങളിൽ ബിജെപി ശക്തമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നതും തൃണമൂലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2014-ൽ തൃണമൂലിന് 34 ഉം കോൺഗ്രസിന് നാലും ബിജെപിക്കും സിപിഎമ്മിനും രണ്ട് വീതം സീറ്റുകളുമായിരുന്ന ലഭിച്ചിരുന്നത്. Content Highlights:Trinamool edgy as internal analysis indicates Left vote may shift to BJP


from mathrubhumi.latestnews.rssfeed http://bit.ly/2JJoqMU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages