ന്യൂഡൽഹി:പാറക്കൂട്ടത്തിൽ മറഞ്ഞിരിക്കുന്ന ഹിമപ്പുലിയാണ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സൗരഭ് ദേശായിയുടെ ചിത്രത്തെ വൈറലാക്കിയത്.സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ള പുലിയെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് പലരും. സൗരഭ് ദേശായി പകർത്തിയ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്തുന്നത് കുറച്ച് പ്രയാസമേറിയ സംഗതി തന്നെ എന്നകാര്യത്തിൽ സംശയമില്ല.അവിടവിടെയായി മഞ്ഞ് വീണുകിടക്കുന്ന തവിട്ട് നിറത്തിലുള്ള മലനിരകൾക്കും പാറക്കൂട്ടങ്ങൾക്കും ഇടയിൽ വിശ്രമിക്കുന്ന പുലിയെ തിരിച്ചറിയണമെങ്കിൽ അതിസൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്. സ്പിതിഹിമാലയൻ താഴ്വര സന്ദർശിക്കുന്നതിനിടെ പകർത്തിയ ഹിമപ്പുലികളുടെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സൗരഭ് പങ്കുവച്ചത്. ചിത്രം 15,000 ലേറെലൈക്കുകൾ നേടി വളരെ വേഗം തന്നെ വൈറലായി. ഫോട്ടോയിൽ പുലിയെ കണ്ടെത്തിയവരും കണ്ടെത്താൻ ശ്രമിച്ചവരും തങ്ങളുടെ സുഹൃത്തുക്കളേയും പുലിയെ കണ്ടെത്താൻമറ്റുള്ളവരെ ക്ഷണിച്ചു. ഏറെ നേരം നോക്കിയിട്ടും ഹിമപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ പുലിയുടെ കണ്ണുകളും നോട്ടവും കണ്ടെത്തി താൻ ശരിക്കും അമ്പരന്നുവെന്ന് മറ്റൊരാൾതുറന്നുപറഞ്ഞു. View this post on Instagram Art of camouflage... A post shared by Photographs by Saurabh Desai (@visual_poetries) on Apr 11, 2019 at 5:36am PDT ഹിമപ്പുലികൾ ഹിമാലയൻ നിരകളിലെ 9,800 അടിയ്ക്ക് മുകളിൽ ഉയരെയുള്ള പ്രദേശങ്ങളിലാണ് വസിക്കുന്നത്.വാഹനം കടന്നുചെല്ലുന്ന ലോകത്തെ ഏറ്റവും ഉയരംകൂടിയ ഗ്രാമമെന്ന് വിശ്വസിക്കപ്പെടുന്ന കിബ്ബർ ഗ്രാമത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് സൗരഭ് ഹിമപ്പുലികളെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. Content highlights: Camouflaged Snow Leopard Image In Himachal Pradesh Goes Viral
from mathrubhumi.latestnews.rssfeed http://bit.ly/2vYajv1
via
IFTTT
No comments:
Post a Comment