കൊൽക്കത്ത: ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ കൊൽക്കത്തയിൽ നിർമ്മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.പ്രതിമ നിർമ്മിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ടെന്ന് മമത പ്രതികരിച്ചു. വിദ്യാസാഗറിന്റെ പ്രതിമ നിർമിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പ്രതിമ നിർമിക്കാനുള്ള പണം ബംഗാളിനുണ്ട്. 200 വർഷത്തെ പാരമ്പര്യം അദ്ദേഹത്തിന് തിരിച്ചുനൽകാനാകുമോ? ഞങ്ങളുടെ കൈവശം തെളിവുണ്ട്. എന്നിട്ടും നിങ്ങൾ പറയുന്നു തൃണമൂലാണ് പ്രതിമ തകർത്തതെന്ന്. ഇത്രയധികം കള്ളം പറയുന്നതിന് അദ്ദേഹം അനുഭവിച്ചേ മതിയാകൂ. ആരോപണങ്ങൾ തെളിയിക്കൂ. അല്ലാത്തപക്ഷം ജയിലിൽ പോകേണ്ടിവരും- മമതമുന്നറിയിപ്പ് നൽകി. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അവർ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പു കമ്മീഷൻ ബി ജെ പിയുടെസഹോദര സ്ഥാപനമാണെന്ന് മമത പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പ് നിഷ്പക്ഷ സ്ഥാപനമായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തെ മുഴുവൻ ആളുകളും പറയുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിക്ക് വിറ്റുവെന്ന്- മഥുരാപുറിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ മമത പറഞ്ഞു. WB CM Mamata Banerjee in Mathurapur: Last night we came to know that BJP had filed a complaint with EC so that we cant hold any meeting after Narendra Modis meeting. EC is brother of BJP, earlier it was an impartial body now everyone in the country says EC has sold out to BJP. pic.twitter.com/lWqXHJz6x5 — ANI (@ANI) May 16, 2019 ബംഗാളിലെ നവോത്ഥാന നായകൻ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസാണെന്ന മോദിയുടെ പരാമർശത്തെയും ബി ജെ പി പുതിയ പ്രതിമ നിർമിക്കുമെന്ന വാഗ്ദാനത്തെയും വിമർശിച്ചുകൊണ്ടാണ് മമത രംഗത്തെത്തിയത്. content highlights:west bengal chief minister mamata banerjee criticises bjp and election commission
from mathrubhumi.latestnews.rssfeed http://bit.ly/2HtPf4V
via
IFTTT
No comments:
Post a Comment