ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം : വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം : വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും

കോഴിക്കോട്: ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും. കോഴിക്കോട് മുക്കം നീലേശ്വരം സ്‌കൂളില്‍ ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ എഴുതിയ പരീക്ഷ റദ്ദാക്കി. തുടര്‍ന്ന് പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.

ഇംഗ്ലീഷ് പരീക്ഷയിലാണ് അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി ഉത്തരപേപ്പര്‍ തിരുത്തിയത്. അതിനാല്‍ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. തീരുമാനം ആദ്യം കുട്ടികളുടെ രക്ഷിതാക്കള്‍ എതിര്‍ത്തിരുന്നു. വരുന്ന സേ പരീക്ഷയാടൊപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കി. അതേസമയം പരീക്ഷ എഴുതിയ ആള്‍മാറാട്ട കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു.

കോഴിക്കോട് ജില്ലാ സെക്ഷന്‍ കോടതിയിലാണ് അഡ്വക്കേറ്റ് എം അശോകന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി തന്‍ പരീക്ഷ എഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആ പരീക്ഷയില്‍ ചുമതലയില്‍ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ അടക്കുമള്ളവര്‍ക്ക് മാത്രമാണെന്നും നിഷാദിന്റെ ജാമ്യാപേക്ഷയിലുണ്ട്.



from mangalam.com http://bit.ly/2EaHfF4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages