ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍ കാരണമാണ് താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അയാളില്ലായിരുന്നെങ്കില്‍ മാരകമായി പരിക്കേല്‍ക്കുമായിരുന്നു എന്നും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. കൊല്‍ക്കത്തയില്‍ ഇന്നലെ ബിജെപിയുടെ റോഡ്‌ഷോയില്‍ അക്രമമുണ്ടായ സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണം ഉയര്‍ത്താനും അദ്ദേഹം മടിച്ചില്ല.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അമിത്ഷായുടെ പ്രതികരണം. മമതാബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് അക്രമം നടത്തിയത്. ബംഗാള്‍ എന്ന ഒരു സംസ്ഥാനത്ത് നിങ്ങള്‍ക്ക് വെറും 42 സീറ്റേയുള്ളൂ. മറ്റെല്ലാ സംസ്ഥാനത്തും ബിജെപി മത്സരിക്കുന്നുണ്ട്. ബംഗാളില്‍ മാത്രം ബിജെപിയ്‌ക്കെതിരേ അക്രമം ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന് കാരണം തൃണമൂല്‍ കോണ്‍ഗ്രസാണ്. ബിജെപി അദ്ധ്യക്ഷന്‍ പറയുന്നു.
ഈ സംഭവം ബംഗാളില്‍ തൃണമൂലിന്റെ കൗണ്ട്ഡൗണാണെന്ന് മുന്നറിയിപ്പും നല്‍കി. ഇവിടെ രാഷ്ട്രപതി ഭരണം ആവശ്യമില്ല. അവരുടെ ഭരണം ജനങ്ങള്‍ തന്നെ അവസാനിപ്പിച്ചുകൊള്ളും. മെയ് 23 ന് ശേഷം മമതാദീദിയുടെ ദിവസങ്ങള്‍ എണ്ണിത്തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയിലെ കോളേജ് സ്ട്രീറ്റിലൂടെ റോഡ്‌ഷോ നടത്തുമ്പോള്‍ ബിജെപി റാലി അക്രമിക്കപ്പെട്ടിരുന്നു.
രാമായണത്തിലെ സൂക്തങ്ങള്‍ എഴുതിയ കൊടിയേന്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം എട്ടു കിലോമീറ്ററാണ് അമിത്ഷാ റോഡ്‌ഷോ നടത്തിയത്. എന്നാല്‍ കല്‍ക്കട്ട, വിദ്യാസാഗര്‍ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ 'അമിത്ഷാ ഗോ അവേ' എന്ന പോസ്റ്ററുകള്‍ പിടിച്ച് നില്‍ക്കുന്നത് കണ്ടതോടെ ബിജെപി പ്രവര്‍ത്തകര്‍ വൈകാരികമായി പ്രതികരിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ സര്‍വകലാശാലയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമ അക്രമത്തില്‍ തകര്‍ന്നു. പ്രതിമ തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഇരുവരും പരസ്പരം ആരോപിക്കുകയാണ്. ''ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ പ്രവര്‍ത്തകര്‍ പുറത്തായിരുന്നു. എന്നാല്‍ പൊട്ടിത്തെറിയുണ്ടായത് മുറിക്കുള്ളിലായിരുന്നു. അടച്ചിട്ടിരുന്ന മുറിയുടെ താക്കോല്‍ കോളേജ് മാനേജ്‌മെന്റിന്റെ കയ്യിലായിരുന്നു. പിന്നെങ്ങിനെ ഞങ്ങള്‍ പ്രതിമ തകര്‍ക്കും? അമിത്ഷാ ചോദിക്കുന്നു. അക്രമത്തിന്റെ ഫോട്ടോകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരാകുകയാണ് എന്നും അമിത്ഷാ പറഞ്ഞു.
അതേസമയം തകര്‍ന്നു കിടക്കുന്ന ഗേറ്റിലൂടെ ബിജെപി പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കുന്ന ദൃശ്യം തൃണമൂലും പുറത്തുവിട്ടിട്ടുണ്ട്. റോഡ്‌ഷോയിലേക്ക് തള്ളിക്കയറിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയെന്നും തന്റെയും നരേന്ദ്രമോഡിയുടെയും പോസ്റ്ററുകള്‍ വലിച്ചു കീറിയെന്നും പറഞ്ഞ അമിത് ഷാ ബിജെപി ബംഗാളിലെ 23 സീറ്റുകളിലും വിജയം നേടുമെന്നും പറഞ്ഞു. തൃണമൂല്‍ അക്രമത്തിന്റെ എഞ്ചിനീയര്‍മാരാണെന്ന് ആക്ഷേപിച്ച ഷാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് 60 ബിജെപിക്കാരാണ് കൊല്ലപ്പെട്ടതെന്നും ചൊവ്വാഴ്ചത്തെ അക്രമം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതല്‍ ബംഗാളില്‍ അക്രമമാണ്. അതേസമയം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള റാലിയാണ് കൊല്‍ക്കത്തയില്‍ ബിജെപി നടത്തിയത്. കാവി ബലൂണിനാല്‍ വഴി മുഴുവന്‍ അലങ്കരിച്ചിരുന്നു. ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും വേഷധാരികള്‍ ജയ് ശ്രീറാം വിളികള്‍ മുഴക്കി. 10,000 കിലോ ചെണ്ടുമല്ലിപ്പൂവിതളാണ് പരിപാടിക്കായി ഒഴുക്കിയത്.
from mangalam.com http://bit.ly/2E9kGAE
via IFTTT
No comments:
Post a Comment