കേന്ദ്രമന്ത്രിസഭയിലേക്ക് അമിത് ഷായും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കേന്ദ്രമന്ത്രിസഭയിലേക്ക് അമിത് ഷായും

ന്യൂഡല്‍ഹി: രണ്ടാം എന്‍.ഡി.എ മന്ത്രിസഭയില്‍ പ്രമുഖ നിരയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉണ്ടാകുമെന്ന് ഉറപ്പായി. ഗുജറാത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാദാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുന്നതോടെ നരേന്ദ്രമോഡി സര്‍ക്കാരിലെ രണ്ടാമന്‍ അമിത് ഷാ ആയിരിക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരുപോലെ ഇരുവരുടെയും പിടിമുറുകുകയും ചെയ്യും.

ദേശീയ അധ്യക്ഷനായി ഇതിനകം രണ്ടു തവണ കാലാവധി പൂര്‍ത്തിയാക്കിയ അമിത് ഷാ മന്ത്രിസഭയില്‍ എത്തുന്നതോടെ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയാനും സാധ്യതയുണ്ട്. ജെ.പി നദ്ദയ്ക്കാണ് ഏറ്റവുമധികം സാധ്യത കല്പിക്കുന്നത്. അമിത്ഷായും മോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളും സംഘാടക മികവ് പുലര്‍ത്തുന്നയാളുമാണ്. രാം മാധവിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തിച്ച കൈലാഷ് വിജയവര്‍ഗ്യയുടെ പേരും പരിഗണിച്ചേക്കും.



from mangalam.com http://bit.ly/2EIlWuy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages