ലണ്ടന്‍: ആദ്യ ഓവറില്‍ ബെയര്‍സ്‌റ്റോ വീണു, രണ്ടാം വിക്കറ്റില്‍ റൂട്ട്-റോയ് സഖ്യം ഉയര്‍ത്തിയത് സെഞ്ചുറി കൂട്ടുകെട്ട്. പിന്നാലെ ഇരുവരെയും വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്. എന്നാല്‍ വീണ്ടും ദൗത്യം ഏറ്റെടുത്ത് മോര്‍ഗന്‍- സ്‌റ്റോക്‌സ് ക്രീസില്‍. 28 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയിലാണ്. 26 പന്തില്‍ 20 റണ്‍സോടെ ബെന്‍ സ്‌റ്റോക്‌സും, 33 പന്തില്‍ 37 റണ്‍സോടെ ഒയിന്‍ മോര്‍ഗനുമാണ് ക്രീസില്‍.
നേരത്തെ ഏകദിന ലോകകപ്പിന്റെ ആദ്യ ആവേശപ്പോരില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഇംണ്ട് ഓപ്പണറായ ബെയര്‍സ്‌റ്റോയെ മടക്കി ഇമ്രാന്‍ താഹിര്‍. താഹിറിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. ജേസണ്‍ റോയ്( 53 പന്തില്‍ 54), ജോ റൂട്ട്( 59 പന്തില്‍ 51) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡില്‍ ഫെലൂക്‌വായോ, ഇമ്രാന്‍ താഹിര്‍, കഗീസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണപ്പോള്‍ കൂട്ടത്തകര്‍ച്ച നേരിടുമോ എന്ന ഇംഗ്ലീഷ് ആരാധകരുടെ ഭീതിയ്ക്കു മുന്നിലാണ് റൂട്ട്-റോയ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി ഇംണ്ട് തിരിച്ചുവന്നത്.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്കുള്ള ഡെയ്ല്‍ സ്‌റ്റെയ്ന്‍ കളിക്കുന്നില്ല. ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനില്‍ ജോഫ്ര ആര്‍ച്ചര്‍ ഇടം നേടി. കെന്നിങ്ടന്‍ ഓവലിലാണ് ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ടു ടീമുകള്‍ ആദ്യ പോരില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇംണ്ടിന്റെ പേരിലാണ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും.
from mangalam.com http://bit.ly/2XfBhu5
via IFTTT
No comments:
Post a Comment