ജയലളിത 20 വര്‍ഷം മുന്‍പ് ബന്ധമുപേക്ഷിച്ച എന്‍.ഡി.എ മന്ത്രിസഭയിലേക്ക് ഒ.പി.എസിന്റെ മകനിലൂടെ എ.ഐ.എ.ഡി.എം.കെ തിരിച്ചെത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ജയലളിത 20 വര്‍ഷം മുന്‍പ് ബന്ധമുപേക്ഷിച്ച എന്‍.ഡി.എ മന്ത്രിസഭയിലേക്ക് ഒ.പി.എസിന്റെ മകനിലൂടെ എ.ഐ.എ.ഡി.എം.കെ തിരിച്ചെത്തുന്നു

ന്യുഡല്‍ഹി: 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എന്‍.ഡി.എ മന്ത്രിസഭയിലേക്ക് എ.ഐ.എ.ഡി.എം.കെ തിരിച്ചെത്തുന്നു. എ.ബി വാജ്‌പേയ് മന്ത്രിസഭയുമായി എ.ഐ.എ.ഡി.എം.കെ മുന്‍ അധ്യക്ഷ ജെ.ജയലളിത അവസാനിപ്പിച്ച ബന്ധമാണ് വീണ്ടും പുതുക്കുന്നത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി രവീന്ദ്രനാഥ് കുമാറിലൂടെയാണ് എ.ഐ.എ.ഡി.എം.കെ വീണ്ടും ബി.ജെ.പി മന്ത്രിസഭയില്‍ അംഗമാകുന്നത്. 1998ലാണ് വാജ്‌പേയ് സര്‍ക്കാരില്‍ നിന്നും എഐഎഡിഎംകെ രാജിവച്ചത്.

ഇന്നു രാവിലെ രണ്ടാം മോഡി മന്ത്രിസഭയില്‍ അംഗമാകാന്‍ രവീന്ദ്രനാഥ കുമാറിന് നരേന്ദ്ര മോഡിയുടെ ക്ഷണമെത്തിയത്. ഇത് അമ്മ (ജയലളിത)യുടെ അനുഗ്രഹമാണെന്നും അതുമാത്രമാണ് ഇപ്പോള്‍ പറയാന്‍ കഴിയുന്നതെന്നും രവീന്ദ്രനാഥ കുമാര്‍ പറഞ്ഞു.

തേനി മണ്ഡലത്തില്‍ നിന്നും 53,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രവീന്ദ്രനാഥ വിജയിച്ചത്. കേന്ദ്രമന്ത്രി പദത്തിനായി എഐഎഡിഎംകെ രാജ്യസഭാംഗം ആര്‍.വൈത്തിലിംഗത്തിനായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി ചരടുവലി നടത്തിയെങ്കിലും മകനുവേണ്ടി ഒപിഎസ് ക്യാംപ് മന്ത്രിപദം സ്വന്തമാക്കി.



from mangalam.com http://bit.ly/2XafiEN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages