നിയമസഭാ തെരഞ്ഞെടുപ്പ് : ആന്ധ്രയില്‍ ജഗന്‍മോഹന്‍ മുഖ്യമന്ത്രിയായേക്കും ; അരുണാചലില്‍ ബിജെപി, ഒഡീഷ ബിജു ജനതാദളിനൊപ്പം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

നിയമസഭാ തെരഞ്ഞെടുപ്പ് : ആന്ധ്രയില്‍ ജഗന്‍മോഹന്‍ മുഖ്യമന്ത്രിയായേക്കും ; അരുണാചലില്‍ ബിജെപി, ഒഡീഷ ബിജു ജനതാദളിനൊപ്പം

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നേറ്റം. 104 സീറ്റില്‍ അവര്‍ മുന്നേറ്റം തുടരുമ്പോള്‍ അരുണാചലില്‍ ബിജെപി ഏഴു സീറ്റിലും ബിജു ജനതാദള്‍ ഒഡീഷയിലെ 38 സീറ്റിലും എസ്ഡിഎഫ് സിക്കിയിലെ ആറു സീറ്റിലും ലീഡ് നേടുന്നു.

ആന്ധ്രയിലെ 175 സീറ്റുകളില്‍ ആദ്യ സൂചനകളില്‍ 133 സീറ്റുകളിലാണ് ജഗന്‍മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നേറുന്നത്. ഭരണ കക്ഷിയായ ടിഡിപിയ്ക്ക് 12 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം. ജെഎസ്പി ഒരിടത്തും മുന്നേറുമ്പോള്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒരിടത്തും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. വന്‍ വിജയം നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിനെ വീഴ്ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്‌മോഹന്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള സൂചനകളാണ് ആന്ധ്രയില്‍ നിന്നും ഉണ്ടാകുന്നത്.

ഒഡീഷയില്‍ ബിജു ജനതാദളിന്റെ മുന്നേറ്റമാണ്. 147 സീറ്റുകളില്‍ 67 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോള്‍ 53 സീറ്റുകളില്‍ ബിജെഡി മുന്നിലാണ്. ബിജെപി 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടു സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളുള്ള അരുണാചല്‍ പ്രദേശില്‍ ബിജെപി മുന്നേറ്റമാണ്. ഫലം സൂചനകള്‍ പുറത്തുവരുന്ന 15 സീറ്റുകളില്‍ 13 ഇടത്തും ബിജെപി മുന്നിലാണ്. എന്‍ പി പി രണ്ടു സീറ്റിലും ജെഡിയു ഒരു സീറ്റിലും മുന്നിലാണ്. 32 സീറ്റുകള്‍ മാത്രമുള്ള സിക്കിമില്‍ എസ്‌കെഎം ആറ് സീറ്റുകളിലും എസ്ഡിഎഫ് രണ്ടു സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.



from mangalam.com http://bit.ly/2JZtblE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages