ന്യൂഡല്‍ഹി: ഇന്ത്യയില്‍ എന്‍ഡിഎ യുടെ തുടര്‍ഭരണത്തിന്റെ സൂചനകള്‍ നല്‍കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വന്‍ കുതിപ്പ്. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം ആകെയുള്ള 542 സീറ്റുകളില്‍ 535 ലെ ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 324 ആയി. കോണ്‍ഗ്രസ് 111 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ യുപിയിലെ മഹാഗദ്ബന്ധനും മൂന്നാം സഖ്യവുമെല്ലാം തകര്‍ച്ച നേരിടുകയാണ്. ബിജെപി തനിച്ച് കേവലഭൂരിപക്ഷം നേടുന്ന രീതിയിലാണ് ട്രന്റ് നീങ്ങുന്നത്.
ദേശീയതലത്തില്‍ എന്‍ഡിഎ സമ്പൂര്‍ണ്ണ വിജയത്തിലേക്ക് നീങ്ങുകയാണ്. ബിജെപി തനിച്ച് ഭരിക്കാനാവശ്യമായ 272 സീറ്റിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും ഉള്‍പ്പെടെയുള്ളവര്‍ മുന്നേറ്റം തുടരുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടു തവണ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്ക് പിന്നിലായി. മഹാഗദ്ബന്ധന്റെ വലിയ മുന്നേറ്റം പ്രതീക്ഷിച്ച യുപിയില്‍ ബിജെപിയുടെ തേരോട്ടമാണ്. 44 സീറ്റുകളില്‍ അവര്‍ മുന്നേറ്റം തുടരുന്നു.
കേരളം ഒഴികെ പല സംസ്ഥാനങ്ങളിലും ബിജെപി തൂത്തുവാരുകയാണ്. യുപിയ്ക്ക് പുറമേ മദ്ധ്യപ്രദേശിലും ബിജെപി മുന്നേറ്റമാണ്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് മദ്ധ്യപ്രദേശില്‍ പ്രതീക്ഷ വെയ്ക്കാന്‍ കഴിയുന്നത്. 20 സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. ഒമ്പതു സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്തെറിയുകയാണ്. 38 സീറ്റുകളിലാണ് അവര്‍ മുന്നില്‍ നില്‍ക്കുന്നത്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് ഒമ്പതു സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നേടാനായത്. ബീഹാറില്‍ ഏതാണ്ട് പൂര്‍ണ്ണമായും ബിജെപിയുടെ മുന്നേറ്റമാണ്.
ബംഗാളില്‍ മമതാബാനര്‍ജിയുടെ തൃണമൂലിനെ ഏറെ പിന്നിലാക്കിയാണ് ബിജെപി കുതിക്കുന്നത്. 20 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കര്‍ണാടകയിലെ 28 ല്‍ 23 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. അഞ്ചിടങ്ങളില്‍ മാത്രമാണ് ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറാനാകുന്നത്. കേരളത്തില്‍ ആദ്യ ഫലസൂചനകളില്‍ തിരുവനന്തപുരത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പിന്നില്‍ പോയി. പത്തനംതിട്ടയില്‍ ഇടയ്ക്ക് മുന്നിലെത്തിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വീണു.
from mangalam.com http://bit.ly/2WjthuB
via IFTTT
No comments:
Post a Comment