2014 നേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി ; ബംഗാളിലും രക്ഷയില്ല, തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം ; കേരളത്തില്‍ താമര വിരിയാന്‍ കാത്തിരിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

2014 നേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി ; ബംഗാളിലും രക്ഷയില്ല, തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം ; കേരളത്തില്‍ താമര വിരിയാന്‍ കാത്തിരിക്കണം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ലീഡ് നിലയില്‍ ബിജെപി 2014 നേക്കാള്‍ മികച്ച പ്രകടനം നടത്തുന്നു. കഴിഞ്ഞ തവണ 280 സീറ്റുകള്‍ നേടിയ എന്‍ഡിഎ 532 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോള്‍ 330 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി തനിച്ച് ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. ബിജെപി തനിച്ച് 275 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 101 സീറ്റുകളിലാണ് യുപിഎ മുന്നേറുന്നത്.

പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുതിക്കുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നും ജനവിധി തേടുന്ന അമിത്ഷായുടെ ഭൂരിപക്ഷം രണ്ടുലക്ഷം കടന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിടുന്ന ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 30,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നതാണ് അമേഠിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യദ്യൂരപ്പയും മകന്‍ രാഘവേന്ദ്രയും ഒരുലക്ഷം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ സിപിഎം നേതൃത്വം നല്‍കിയ ഇടതുപക്ഷം പ്രതികരിക്കാന്‍ പോലുമാകാതെ തകര്‍ന്നടിയുകയാണ്. ഇന്ത്യയില്‍ മൊത്തം ആറിടങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡ് നേടാനായത്. അതാകട്ടെ കേരളത്തില്‍ നിന്നുള്ള സീറ്റുകളും. സിപിഐ യ്ക്ക് രണ്ടു സീറ്റുകളില്‍ ലീഡ് കിട്ടി. ബംഗാളില്‍ ഇടതുസഖ്യം പൂര്‍ണ്ണമായും തകര്‍ച്ച നേരിടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 25 ഇടങ്ങളും ഡിഎംകെ 22 ഇടങ്ങളിലും ബിഎസ്പി 12 ഇടങ്ങളിലും എസ്പി എട്ട് ഇടങ്ങളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി കേന്ദ്രത്തില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലൂം മോഡി പോലും വന്ന് പ്രചരണം നടത്തിയിട്ടും ബിജെപിയ്ക്ക് കേരളത്തില്‍ ചലനം സൃഷ്ടിക്കാനായില്ല. ഒരു സീറ്റില്‍ പോലും ലീഡ് നേടാനായില്ല.



from mangalam.com http://bit.ly/2QfJlIC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages