വടക്കാഞ്ചേരി: മലയാളത്തിലെ പുതുമുഖ യുവസംവിധായകനെ റെയില്‍വേ പാലത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ്മയുടെ മകന്‍ അരുണ്‍ വര്‍മ്മയാണ് മരിച്ചത്.
അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തില്‍ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. തഗ് ലൈഫ് എന്ന ആദ്യ ചിത്രം ജൂലൈയില്‍ പുറത്തിറങ്ങാന്‍ ഇരിക്കുകയായിരുന്നു.
അരുണ്‍ നാല് വര്‍ഷത്തോളമായി സിനിമാ സംവിധായകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഇയാളെ കാണാതാകുകയായിരുന്നു. പിന്നീട്, ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശ്മശാനത്തില്‍ നടന്നു. അമ്മ ഇന്ദിരാ വര്‍മ്മ സഹോദരങ്ങള്‍ വിബിന്‍ വര്‍മ്മ, അഞ്ജലി വര്‍മ്മ
from mangalam.com http://bit.ly/2HhHO1X
via IFTTT
No comments:
Post a Comment