ഗര്‍ഭിണികളെ എനിക്ക് വലിയ ഇഷ്ടമാണ്, ഇനിയും കണ്ടാല്‍ അനുഗ്രഹിക്കും; താന്‍ ചെയ്ത പ്രവര്‍ത്തിയെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍; സുരേഷ് ഗോപി പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

ഗര്‍ഭിണികളെ എനിക്ക് വലിയ ഇഷ്ടമാണ്, ഇനിയും കണ്ടാല്‍ അനുഗ്രഹിക്കും; താന്‍ ചെയ്ത പ്രവര്‍ത്തിയെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍; സുരേഷ് ഗോപി പറയുന്നു

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയുടെ വയറില്‍ തലോടുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. എന്നാല്‍ വിമര്‍ശകര്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. താന്‍ ചെയ്ത പ്രവര്‍ത്തിയെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്നും, അവര്‍ക്ക് പലതും പറയാമെന്നും താരം പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍-

'എത്രയോ വര്‍ഷമായിട്ട് ഞാന്‍ ചെയ്യുന്നതാണ്. എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനികണ്ടാലും അനുഗ്രഹിക്കും. വിവാദമില്ല,? അത് ചിലരുടെ അസുഖമാണ്. അവരുടെ മാനസിക രോഗമാണത്. അവരതിന് ഏവിടെങ്കിലും പോയി നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ,? നമുക്ക് വീട്ടിലേക്ക് കല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യ എന്നു പറയുന്നത് ചേട്ടത്തിയമ്മ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമ്മുടെ സ്വന്തം അമ്മയേക്കാള്‍ സ്ഥാനമാണ്. ആ സംസ്‌കാരമില്ലാത്തവന്മാര്‍ക്ക് അങ്ങനെ പലതും പറയാം. അവന്മാര് അങ്ങനെ പോയി ദ്രവിച്ച് തീര്‍ന്നോട്ടെ'.



from mangalam.com http://bit.ly/2JgULv1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages