നാഗ്പൂര്‍: ബംഗലൂരുവില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നാഗ്പൂര്‍ വിമാനത്താവളത്തിലിറക്കി. പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം. വിമാനത്തില്‍ 152 യാത്രക്കാരുണ്ടായിരുന്നു.
ഇന്ധന ടാങ്കിന്റെ ഗേറ്റിലുണ്ടായ പ്രശ്‌നമാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ബംഗലൂരുവില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 10ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 11.30നാണ് പുറപ്പെട്ടത്. 12.30 ഓടെ വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഒരു യാത്രക്കാന്‍ പ്രതികരിച്ചു.
പുലര്‍ച്ചെ 5.30 വരെ വിമാനത്തില്‍ തന്നെ കഴിയേണ്ടിവന്നുവെന്നും അതിനു ശേഷമാണ് പുറത്തിറങ്ങാന്‍ അധികൃതര്‍ അനുവദിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു. സ്‌പൈസ്‌ജെറ്റ് വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു. രാവിലെ 9.15നുള്ള ജെറ്റ് എയര്‍വേസില്‍ യാത്രക്കാരെ ഡല്‍ഹിയിലേക്ക് അയക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
from mangalam.com http://bit.ly/2YrkTqF
via IFTTT
No comments:
Post a Comment