കോട്ടയം: പി ജെ ജോസഫ് കേരളാ കോൺഗ്രസ് എമ്മിന്റെ താൽക്കാലിക ചെയർമാൻ. പുതിയ ചെയർമാനെ തിരഞ്ഞടുക്കുന്നതു വരെ പി ജെ ജോസഫ് തൽസ്ഥാനത്ത് തുടരും. ചെയർമാനെയും പാർലമെന്ററി പാർട്ടി നേതാവിനെയും ഉടൻ തിരഞ്ഞെടുക്കും. ചെയർമാനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയെന്ന് വാർത്തകൾ പുറത്തെത്തിയിരുന്നു. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസിനെയും ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദർശിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ച് ജോസഫ് വിഭാഗം രംഗത്തെത്തി. ജോസ് കെ മാണി ചെയർമാൻ ആകണമെന്ന് അഭിപ്രായമില്ലെന്നും ജില്ലാ പ്രസിഡന്റുമാരല്ല തീരുമാനങ്ങളെടുക്കുന്നതെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. സി എഫ് തോമസിനെ ചെയർമാനാക്കണമെന്ന് നിർദേശം വന്നാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എം മാണിയുടെ മരണത്തോടെയാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി നേതാവിനെയും കണ്ടെത്തുന്നതിലേക്ക് കേരളാ കോൺഗ്രസ് എമ്മിനെ കൊണ്ടെത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണിവിഭാഗത്തിനൊപ്പമാണ്. content highlights:p j joseph kerala congress m interim chairman
from mathrubhumi.latestnews.rssfeed http://bit.ly/2WHcLSf
via
IFTTT
No comments:
Post a Comment