മോദിയുടെ 'ഡിജിറ്റല്‍ തള്ളു'കള്‍ക്ക് 'വര്‍ഷക്കണക്കില്‍' മറുപടി പറഞ്ഞ് സോഷ്യല്‍മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

മോദിയുടെ 'ഡിജിറ്റല്‍ തള്ളു'കള്‍ക്ക് 'വര്‍ഷക്കണക്കില്‍' മറുപടി പറഞ്ഞ് സോഷ്യല്‍മീഡിയ

ന്യൂഡൽഹി: 1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചെന്ന മോദിയുടെ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ച് സോഷ്യൽമീഡിയ.ഒരു ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിലാണ് 1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഇന്ത്യയിൽ ഇ-മെയിൽ ലഭ്യമായത് 1995-മുതലാണെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം പറയുന്നത്. ഇതോടെ മോദിക്കെതിരെ നിരവധി ട്രോളുകളും പരിഹാസ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. In 1988, even in the developed west, email was available to a few academics and scientists but Modi somehow used it in 1988 in India before it was officially introduced to the rest of us in 1995. 😳 https://t.co/cq3nhRLEQJ — Rupa Subramanya (@rupasubramanya) May 12, 2019 I went to the US in 1993. AOL was the dominant player. It started as an internet service provider in early 90s. We used to go to university to use email (DOS based). 1988? This is so embarrassing for India. #Feku https://t.co/KQfdYGGmmG — Salman Anees Soz (@SalmanSoz) May 12, 2019 ഇ-മെയിൽ സൗകര്യം ആദ്യം ലഭ്യമായ പടിഞ്ഞാറൻ രാജ്യങ്ങളിൽ പോലും തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് സേവനം ലഭിച്ചതെന്നും ഇന്ത്യയിൽ ഇ-മെയിൽ ലഭ്യമായത് 1995-ലാണെന്നും വിമർശകർ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല ആദ്യ ഡിജിറ്റൽ ക്യാമറ വില്പനയ്ക്ക് എത്തിയത് 1990-ലാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. Modi claims that he had a digital camera in 1987-88 and an email account in 1988. He even sent a color photo as an email attachment within India in 1988 too. Modi suffers from serious illness and he needs proper medical care! — Ashok Swain (@ashoswai) May 12, 2019 ചിലരാകട്ടെ മോദിയുടെ അവകാശവാദത്തിനെതിരേ ഇ-മെയിലിൽ ആദ്യമായി അയച്ച ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1992-ലാണ് ആദ്യമായി ഇ-മെയിൽ മുഖനേ ഒരു ചിത്രമയച്ചത്. ये पहली फोटो थी जो ईमेल अटैचमेंट के तौर पर भेजी गयी थी। इसे भेजने वाले थे Nathaniel Borenstein जिन्होंने 1992 में MIME स्टैण्डर्ड का आविष्कार किया जबकि मोदीजी आडवाणी की फोटो 1987 में ही ईमेल से दिल्ली भेज चुके थे। तो क्या MIME के अविष्कार का क्रेडिट अब मोदी को नहीं मिलना चाहिए? pic.twitter.com/XPhYy7KG9A — ब्रह्मपिशाच हंटर (@KrishanYadava) May 13, 2019 മോദിയാണോ ഇ-മെയിൽ കണ്ടുപിടിച്ചതെന്നാണ് ചിലരുടെ ചോദ്യം. മറ്റുചിലരാകട്ടെ മോദിക്ക് എന്തോ ഗുരുതര രോഗമുണ്ടെന്നും അദ്ദേഹത്തിന് കൃത്യമായ ചികിത്സ വേണമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. Everyone missed the point. Modiji has been using Digital camera and Email way back in 1988. I remember getting an email from #Modi in 1977 asking to participate in Indias freedom struggle. pic.twitter.com/63ln5WufZb — Ameer Shahul (@ameershahul) May 12, 2019 1987-88 കാലത്ത് താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് എൽ കെ അദ്വാനിയുടെ ചിത്രം പകർത്തുകയും അത് ഇമെയിൽ മുഖാന്തരം ഡൽഹിയിലേക്ക് അയച്ചു നൽകിയെന്നുമാണ് മോദി അഭിമുഖത്തിൽ പറയുന്നത്. എന്നാൽ 1987 ലാണ് ആദ്യത്തെ ഡിജിറ്റൽ ക്യാമറ നിക്കോൺ പുറത്തിറക്കിയതെന്നും അന്ന് അതിന് വൻ വിലയായിരുന്നുമെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ദാരിദ്ര്യത്തിൽ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയെന്നും വിമർശകർ ആരായുന്നു. കൂടാതെ, വി എസ് എൻ എൽ ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത് 1995ൽ ആണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും റഡാർ തിയറിക്ക് പിന്നാലെ ഡിജിറ്റൽ ക്യാമറ, ഇ-മെയിൽ അവകാശവാദത്തിലും മോദിയെ ട്രോളുകളുമായി പരിഹസിക്കുകയാണ് സാമൂഹികമാധ്യമങ്ങൾ. Content Highlights:pm modi says he uses digital camera and email in 1987, social medial creates trolls against modi


from mathrubhumi.latestnews.rssfeed http://bit.ly/2E74aRs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages