ദുബായ്: ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് മുംബൈ സ്വദേശിനി ദുബായിൽ മരിച്ചു. ബെറ്റി റീത്ത ഫെർണാണ്ടസ് (42) എന്ന യുവതിയാണ് ദുബായിലെ അൽ സഹ്റ ആസ്പത്രിയിൽ മരിച്ചത്. മേയ് ഒമ്പതിനായിരുന്നു സംഭവം. ഇടുപ്പിന് ജന്മനായുള്ള തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് ഇവർ മരിക്കുന്നത്. മരണ കാരണം സംബന്ധിച്ച് പരിശോധനകൾ നടത്തിവരികയാണെന്ന്ആശുപത്രി അധികൃതർ വ്യക്തമാക്കി. ദുബായിൽ ഷെഫ് ആയി ജോലിനോക്കുകയായിരുന്നു റീത്ത ഫെർണാണ്ടസ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ മരണം സംബന്ധിച്ച് ഇവരുടെ ഭർത്താവ് ദുബായ് ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. കേസ് സംബന്ധിച്ച് പ്രത്യേക സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Indian Woman Dies, Hip Replacement Surgery, Dubai
from mathrubhumi.latestnews.rssfeed http://bit.ly/2E6LjWI
via
IFTTT
No comments:
Post a Comment