താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ താമരശ്ശേരി ചുരം റോഡിൽ മെയ് 14 മുതൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.വയനാട്, കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ബസ്, ട്രക്ക് ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. ബസുകൾക്കും നിരോധനം ബാധകമാണ്. ജില്ലാ കളക്ടർ എസ്. സാംബശിവ റാവുവിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്. യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ എ.കെ ശശികുമാർ, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജൻ, എൻ.എച്ച് എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ് എന്നിവർ പങ്കെടുത്തു. Content Highlights:heavy vehicles prohibited in thamarassery ghat road


from mathrubhumi.latestnews.rssfeed http://bit.ly/2WHsRev
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages