മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് ശിവസേന. സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി.ക്ക് എൻ.ഡി.എ.യിലെ ഘടകകക്ഷികളെ ആശ്രയിക്കേണ്ടിവരുമെന്ന് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ''സർക്കാർ രൂപവത്കരണത്തെക്കുറിച്ച് ബി.ജെ.പി. നേതാവ് രാംമാധവ് പറഞ്ഞതിനോട് യോജിക്കുന്നു. കേന്ദ്രത്തിൽ എൻ.ഡി.എ. അടുത്ത സർക്കാർ രൂപവത്കരിക്കും. ബി.ജെ.പി.യായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 280-282 എന്ന സംഖ്യയിലേക്ക് ബി.ജെ.പി.ക്ക് എത്താനാവില്ല'' -റാവുത്ത് പറഞ്ഞു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ ശിവസേനയ്ക്ക് സന്തോഷമേയുള്ളൂവെന്നും റാവുത്ത് പറഞ്ഞു. ബി.ജെ.പി.ക്ക് ഒറ്റയ്ക്ക് ജയിക്കാൻ കഴിഞ്ഞേക്കില്ലെന്നും ഭരിക്കാൻ സഖ്യകക്ഷികളുടെ സഹായം വേണ്ടിവന്നേക്കുമെന്നും കഴിഞ്ഞദിവസം ബി.ജെ.പി. ജനറൽ സെക്രട്ടറി രാംമാധവ് പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭയിൽ ശിവസേനയ്ക്ക് 18 അംഗങ്ങളുണ്ടായിരുന്നു. കേന്ദ്രത്തിൽ ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. Content Highlights:BJP may not get magic number in LS say Shiv Sena
from mathrubhumi.latestnews.rssfeed http://bit.ly/300lWiV
via
IFTTT
No comments:
Post a Comment