ജെറ്റ് വീണ്ടും പറക്കും, ജീവനക്കാർക്ക് ഗോയലിന്റെ വികാരനിർഭരമായ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ജെറ്റ് വീണ്ടും പറക്കും, ജീവനക്കാർക്ക് ഗോയലിന്റെ വികാരനിർഭരമായ കത്ത്

മുംബൈ: ജെറ്റ് എയർവേസ് വീണ്ടും സർവീസ് നടത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുൻ ചെയർമാർ നരേഷ് ഗോയൽ. ജീവനക്കാർക്കെഴുതിയ വികാരനിർഭരമായ കത്തിലാണ് അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. മേയ് 10-ന് ബാങ്ക് നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ് പണം മുടക്കാൻ ആരെങ്കിലുമെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ''മേയ് പത്തിനുള്ളിൽ ശുഭകരമായത് നടക്കുമെന്നാണ് എന്റെ പ്രതീക്ഷ. നിങ്ങളെപ്പോലെ എന്റെയും ആഗ്രഹം അതാണ്. കഴിഞ്ഞയാഴ്ചകളിലെ കറുത്ത മേഘങ്ങൾക്കിടയിൽ നിന്ന് ഒരിക്കലും അവസാനിക്കാത്ത നീലാകാശത്തിലേക്ക് കത്തുന്ന സൂര്യൻ വീണ്ടും പ്രത്യക്ഷപ്പെടും'' -നരേഷ് ഗോയൽ പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ നിവാൻ ഗോയലാണ് ജെറ്റ് എയർവേസിന്റെ എല്ലാ ജീവനക്കാർക്കും ഗോയലിന്റെ കത്ത് ഇ-മെയിലിൽ അയച്ചത്. 'ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാൻ കമ്പനിയിലുള്ള തന്റെ ഓഹരികൾക്ക് പുറമേ മറ്റൊരു കമ്പനിയിൽനിന്ന് 250 കോടിരൂപയും ബാങ്കിന് നൽകാൻ കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്കുവേണ്ടി ജീവനക്കാർ കാണിച്ച ത്യാഗം വലുതാണ്. കഴിഞ്ഞമാസങ്ങളിൽ നിങ്ങൾക്ക് ശമ്പളം തരാൻ കഴിയാതിരുന്നതിൽ വിഷമമുണ്ട്. 1993 ഏപ്രിൽ 18-നാണ് നമ്മുടെ ആദ്യവിമാനം മുംബൈയിലെത്തുന്നത്. ഒരു വിമാനവും പറത്താൻ കഴിയാതെ 26-ാമത് വാർഷികം കടന്നുപോകുമ്പോൾ ഏറ്റവും വേദനിക്കുന്ന ദിവസമായി ഇത് മാറുകയാണ്. 2019 ഏപ്രിൽ 18-നാണ് നമ്മളുടെ അവസാന സർവീസ് അമൃത്സറിൽനിന്ന് മുംബൈയിൽ പറന്നിറങ്ങിയത്' -ഇങ്ങനെ പോവുന്നു നരേഷ് ഗോയലിന്റെ വാക്കുകൾ. ജെറ്റ് എയർവേസ് ബാങ്കുകൾക്ക് നൽകാനുള്ള 8400 കോടി രൂപയുടെ കടം പിടിച്ചെടുക്കാൻ എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ കമ്പനി വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. Content Highlights:Nresh Goyal Emotional letter to Jet Employees


from mathrubhumi.latestnews.rssfeed http://bit.ly/2V2G14d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages