കേരളം മിനി പാകിസ്താൻ -പി.കെ. കൃഷ്ണദാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

കേരളം മിനി പാകിസ്താൻ -പി.കെ. കൃഷ്ണദാസ്

ന്യൂഡൽഹി: ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തോടുകൂടി കേരളം മിനി പാകിസ്താനും ആഗോളഭീകരതയുടെ സർവകലാശാലയുമായി മാറിയെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. ഭരണകക്ഷിയായ സി.പി.എം., പ്രതിപക്ഷമായ കോൺഗ്രസ്, മുസ്ലിംലീഗ് എന്നിവയ്ക്ക് സംസ്ഥാനത്തെ ഭീകരവാദത്തിന്റെ കേന്ദ്രമാക്കി മാറ്റിയതിൽ പങ്കുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. സർക്കാരിന്റെ പിന്തുണയോടെയാണ് പാകിസ്താനിൽ ഭീകരവാദം. സമാനസ്ഥിതിയാണ് കേരളത്തിലും. ഭീകരസംഘടനകൾക്ക് പ്രത്യക്ഷമായും പരോക്ഷവുമായും ഒത്താശ ചെയ്യുകയാണ് സംസ്ഥാനസർക്കാർ. അതുകൊണ്ടാണ് സംസ്ഥാനത്തെ മിനി പാകിസ്താൻ എന്നുവിളിക്കേണ്ടി വന്നത്. അന്തർദേശീയതലത്തിൽ ഭീകരവാദം നടത്തുന്ന പ്രദേശമായി കേരളം മാറി. ശ്രീലങ്കൻ സംഭവത്തിലും ഐ.എസുമായി ബന്ധപ്പെട്ടും മലയാളികൾ അറസ്റ്റിലായത് ഇതിന്റെ തെളിവാണ്. ഭീകരവാദത്തോട് ഉദാരസമീപനമാണ് എൽ.ഡി.എഫും യു.ഡി.എഫും സ്വീകരിക്കുന്നത്. മുസ്ലിംലീഗ് ജിഹാദി പാർട്ടിയായി മാറിയെന്നും കൃഷ്ണദാസ് ആരോപിച്ചു. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നി സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് അതിന്റെ ഉള്ളടക്കം പുറത്തുവിടാൻ തയ്യാറാവാത്തത് അവരുടെ രീതികൾ സുതാര്യമല്ലെന്നതിന്റെ തെളിവാണ്. ഭീകരവാദത്തിനെതിരേ സ്വീകരിക്കേണ്ട കേന്ദ്രനിർദേശങ്ങൾ പിണറായി സർക്കാർ നിരാകരിച്ചതായി കൃഷ്ണദാസ് കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ ഭീകരവിരുദ്ധസേന(എ.ടി.എസ്.)യുടെ പ്രവർത്തനം സജീവമാണെങ്കിലും കേരളത്തിൽമാത്രം നിർജീവമാണ്. രാജ്യത്തുനടന്ന വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള മലയാളികൾക്കെതിരേ നടപടിയെടുക്കാൻ കേരളാപോലീസ് തയ്യാറായിട്ടില്ല -കൃഷ്ണദാസ് കുറ്റപ്പെടുത്തി. content highlights:P. K. Krishna Das,bjp, kerala


from mathrubhumi.latestnews.rssfeed http://bit.ly/303hfVy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages