വൈപ്പിന്‍: എളങ്കുന്നപ്പുഴ വളപ്പില്‍നിന്നു കാണാതായ പതിനാറുകാരിയെ വൈറ്റില ഭാഗത്തു പോലീസ് കണ്ടെത്തി. പ്രേമം നടിച്ചു പെണ്‍കുട്ടിയെ പുതുവൈപ്പ് സ്വദേശിയായ യുവാവ് കടത്തിക്കൊണ്ടുവന്നതാണെന്നു പോലീസ് പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ കടത്തിക്കൊണ്ടുപോയ യുവാവിനെ പീഡനക്കേസെടുത്തു ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍നിന്നു പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതുവൈപ്പ് ലൈറ്റ് ഹൗസിനടുത്ത് താമസിക്കുന്ന മാളിയേക്കല്‍ റോഷനാ(27)ണ് അറസ്‌റ്റിലായത്. ബുധനാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് യുവാവ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇതിനുശേഷം പ്രതിയുടെ പുതുവൈപ്പിലെ വീട്ടിലും പിന്നീട് വൈറ്റിലയില്‍ പ്രതിയുടെ ഒരു പരിചയക്കാരന്റെ വീട്ടിലുംവച്ച് പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്.
ബാലികയെ കാണാതായതോടെ മാതാപിതാക്കള്‍ വ്യാഴാഴ്‌ച ഞാറയ്‌ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഞാറയ്‌ക്കല്‍ സി.ഐ. സജിന്‍ ശശിയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
from mangalam.com http://bit.ly/2WgZALF
via IFTTT
No comments:
Post a Comment